ആല്‍ബനി (ന്യൂയോര്‍ക്ക്): യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ആല്‍ബനിയുടെ ആഭിമുഖ്യത്തില്‍ ഹോളി ബീറ്റ്സിന്റെ സംഗീത സായാഹ്നം ആല്‍ബനിയില്‍ നടത്തുന്നു. മെയ് 23ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 5:30ന് വെസ്റ്റേണ്‍ അവന്യൂവിലുള്ള മക്കോണ്‍വില്‍ യുണൈറ്റഡ് മെഥഡിസ്റ്റ് ചര്‍ച്ചില്‍ (McKownville United Methodist Church, 1565 Western Ave., Albany, NY 12203) വെച്ചാണ് Elohim Ministries of India യുടെ സംഗീത വിഭാഗമായ ഹോളി ബീറ്റ്സ് അവതരിപ്പിക്കുന്ന സംഗീത സായാഹ്നം അരങ്ങേറുന്നത്.അനുഗ്രഹീത ഗായകനും Elohim Ministries of India യുടെ ഡയറക്ടറുമായ ജോസ് ജോര്‍ജ്ജ് വിവിധ ഭാഷകളില്‍ നിങ്ങളുടെ ഇഷ്ടഗാനങ്ങള്‍ ആലപിക്കുന്നതായിരിക്കും. ഇത് മൂന്നാം തവണയാണ് ജോസ് ജോര്‍ജ്ജ് ആല്‍ബനിയില്‍ സംഗീത നിശ നടത്തുന്നത്.ഈ അനുഗ്രഹിക്കപ്പെട്ട സംഗീത ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നതായി ദീപു വറുഗീസ്, രഞ്ജിത് വര്‍ഗീസ്, ജോര്‍ജ്ജ് ഡേവിഡ് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ദീപു വറുഗീസ് 201 993 2267, രഞ്ജിത് വര്‍ഗീസ് 518 221 6909, ജോര്‍ജ്ജ് ഡേവിഡ് 518 764 3665.
Comments