ഫ്ളോറിഡ:ഇന്‍ഡ്യ പെന്തക്കോസ്ത് ദൈവസഭയിലെ വിശ്വാസികള്‍ വളരെ ആഗ്രഹത്തോടും പ്രതീക്ഷയോടും, അതിലേറെ പ്രാര്‍ത്ഥനയോടും കാത്തിരിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ഐപിസി ഫാമിലി കോണ്ഫറന്സിന്െ പ്രമോഷണല്‍ യോഗങ്ങള്‍ വിവിധ പട്ടണങ്ങളില്‍ പുരോഗമിക്കുന്നു. മെയ് 10 ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ലേക്ക്ലാന്റ് എബനേസര്‍ ഐ.പി.സി സഭാ ഹാളില്‍ (4040, East County Road, Lakeland, FL) പ്രമോഷണല്‍ യോഗം നടക്കും.
ഐപിസി റീജിയന് ഭാരവാഹികളും വിവിധ പട്ടണങ്ങളില്‍ നിന്നുളള നാഷണല്‍ ഭാരവാഹികളും ലോക്കല്‍ പ്രതിനിധികളും സഭാ ശുശ്രൂഷകരും വിശ്വാസികളും സമ്മേളനത്തില്‍ പങ്കെടുക്കും.
ജൂലൈ 16-19 വരെ ഒക്ലഹോമ നഗരത്തിലെ എംബസി സ്യൂട്ടില്‍ നടത്തപ്പെടുന്ന കോണ്‍ഫറന്‍സിന്റെ പ്രോഗ്രാം,ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പാസ്റ്റര്‍ അലക്സ് വെട്ടിക്കല്‍ (നാഷണല്‍ കണ്‍വീനര്‍), ജോയി തുമ്പമണ്‍ (നാഷണല്‍ സെക്രട്ടറി), ശാമുവേല്‍ യോഹന്നാന് (നാഷണല്‍ ട്രഷറര്‍) തുടങ്ങിയവര്‍ സംസാരിക്കും.
ഫാമിലി കേണ്ഫ്രന്സിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രോഗ്രാമുകളെക്കുറിച്ചും, കേണ്‍ഫ്രന്‍സ് സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിന്റെ സാമ്പത്തിക വിഷയങളെക്കുറിച്ചും നാഷണല്‍, ലോക്കല്‍ കമ്മറ്റി ഭാരവാഹികള്‍ പ്രസ്താവനകള്‍ നടത്തുകയും ചെയ്യും. തുടര്‍ന്ന് കോണ്‍ഫ്രന്‍സിന്റെ രജിസ്ട്രേഷനും, സ്പോണ്‍സര്‍ഷിപ്പും ഭാരവാഹികള്‍ സ്വീകരിക്കും.
ഒക്കലഹോമ പട്ടണത്തില്‍ ജൂലൈ 16 മുതല്‍ 19 വരെ നടക്കുന്ന കോണ്‍ഫറന്‍സിന്റെ ക്രമീകരണങ്ങള്‍ക്കായ് നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ അലക്സ് വെട്ടിക്കല്‍, നാഷണല്‍ സെക്രട്ടറി ജോയി തുമ്പമണ്‍, തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അമേരിക്കയുടെ വിവിധ പട്ടണങ്ങളില്‍ നാഷണല്‍ ലോക്കല്‍ പ്രതിനിധികള്‍ സഞ്ചരിചനു് കോണ്‍ഫ്രന്‍സിന്റെ പ്രവര്‍ത്തനങ്ങളെ ശക്തമാക്കുന്നു.
ദൈവജനത്തിന്റെ ഒത്തു ചേരലിന്റെയും കൂട്ടായ്മയുടെയും ആത്മീയ പരിപോഷണത്തിന്റെയും നക്ല ദിനത്തെ വരവേല്‍ക്കാന്‍ ദൈവസഭകളും വിശ്വാസിമക്കളും തയ്യാറായിക്കഴിഞ്ഞു. ഫാമിലി കോണ്ഫ്രന്സിനെ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ നെറ്റ്വര്‍ക്കുകളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും കണ്വന്ഷനേടനുബന്ധിക്ല് എത്തുന്നവര്‍ക്ക് പ്രധാന സ്റ്റേഷനുകളില്‍ നിന്ന് യാത്രാ സൗകര്യങ്ങള്‍ നാഷണല്‍, ലോക്കല്‍ കമ്മറ്റികളുടെ നേത്രിത്വത്തില്‍ ചെയ്തുവരുന്നതായും സംഘാടകര്‍ പറഞു.
കോണ്‍ഫറന്‍സിന്റെ അനുഗ്രഹത്തിനും വിജയത്തിനും ഇതര വിജയങ്ങള്ക്കുമായ് പ്രാര്‍ഥനയില്‍ സഹകരിക്കുവാന്‍ താല്പര്യമുളളവര് ബന്ധപ്പെടുക. www.ipcfamilyconference.org
Comments