ഷിക്കാഗോ: സെപ്റ്റംബര്‍ ആറിനു ഷിക്കാഗോയില്‍ നടക്കുന്ന പത്താമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റ് ഫണ്ട് റൈസിംഗിനു വന്‍ ജനപിന്തുണ ലഭിക്കുന്നു. നോര്‍ത്ത് അമേരിക്കയിലെമ്പാമുള്ള കായിക-കലാ പ്രേമികളില്‍ നിന്നും ടൂര്‍ണമെന്റ് ഗംഭീരമാക്കുന്നതിനു സാമ്പത്തികമായും ശാരീരികമായും നല്ല സഹകരണമാണ് ലഭിക്കുന്നതെന്നു എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ സ്പോര്‍ട്സ് ഫൗണ്ടേഷന് ഭാരവാഹികള്‍ അറിയിച്ചു. ഷിക്കാഗോ നിവാസികള്‍ ജോണ്‍ അങ്കിള്‍ എന്നു സ്നേഹത്തോടെ വിളിക്കുന്ന ജോണ്‍ പുതുശേരിയാണ് ടൂര്‍ണമെന്റ് മെഗാ സ്പോണ്സര്. എല്ലാ കായിക മാമാങ്കങ്ങളേയും അതിരറ്റ് സ്നേഹിക്കുകയും അതില്‍ വോളിബോളിന്റെ തികഞ്ഞ ആരാധനകനും, തികഞ്ഞ കായികതാരവുമാണ് ജോണ്‍ അങ്കിള്‍. കോരള വോളിബോളിന്റെ തട്ടകമായ കരിങ്കുന്നത്ത് ജനിച്ച് എന്‍.കെ. ലൂക്കോസിന്റെ നാട്ടുകാരനും, തികഞ്ഞ വോളിബോള്‍ കളിക്കാരനുമായ സജി മുല്ലപ്പള്ളിയാണ് ഗ്രാന്റ് സ്പോണ്സര്. ഫൗണ്ടേഷന് വൈസ് പ്രസിഡന്റ് പയസ് ആലപ്പാട്ട്, നാഷണല്‍ മെമ്പര്‍ സിബി കദളിമറ്റം എന്നിവര്‍ സ്പോണ്സര്മാരില് നിന്നും ചെക്ക് കൈപ്പറ്റി. ടൂര്‍ണമെന്റിന്റെ മുഖ്യസംഘാടകരായ പീറ്റര്‍ കുളങ്ങര, സിറിയക് കൂവക്കാട്ടില്‍ എന്നിവരും ജോസ് മണക്കാട്ട്, മാത്യു തട്ടാമറ്റം എന്നിവരും സന്നിഹിതരായിരുന്നു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.
Comments