ബ്രദര്‍ ജോണ്‍ കുര്യന്റെ വചന പ്രഘോഷണം- ഡാളസ്സില്‍ മെയ് 16ന്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Saturday, May 09, 2015 09:31 hrs UTC
കരോള്‍ട്ടന്‍(ഡാളസ്): സുപ്രസിദ്ധ വേദ പണ്ഡിതനും, സുവിശേഷ പ്രാസംഗീകനായ ബ്രദര്‍ ജോണ്‍ കുര്യന് മെയ് 16 ശനിയാഴ്ച ഡാളസ്സില്‍ വചന പ്രഘോഷണം നടത്തുന്നു. രാവിലെ 10 മുതല്‍ 1 വരെ കരോള്‍ട്ടന്‍ ഓള്‍ഡ് ഡെന്റന്‍ റോഡിലുള്ള ബിലീവേഴ്സ് ബൈബിള്‍ ചാപ്പലില്‍ 'കുടുംബ ജീവിതം ദൈവീക പദ്ധതിയില്‍' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വചന പ്രഘോഷണം. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കുടുംബഭദ്രതയും, സനാതന മൂല്യങ്ങളും കുടുംബ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് എങ്ങനെ സന്തുഷ്ട കുടുംബ ജീവിതം നയിക്കാം എന്ന മനസ്സിലാക്കുന്നതിന് ലഭിച്ചിരിക്കുന്ന അസുലഭ അവസരം പ്രയോജപ്പെടുത്തുന്നതിന് ഏവരും പ്രാര്‍ത്ഥനാപൂര്‍വ്വം കടന്നു വരണമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 214 728 0430, 214 783 9880 എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടുവുന്നതാണ്.
Comments