മൂന്നാമത് ഡാളസ് ക്രിക്കറ്റ് ടൂര്‍ണമെന്റ്- സീയോണ്‍ ടീമിന് കിരീടം
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Saturday, May 09, 2015 09:35 hrs UTC
ഗാര്‍ലന്റ്(ടെക്സസ്): ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ എട്ടു ടീമുകള്‍ പങ്കെടുത്ത ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ മെട്രോചര്ച്ച് ഓഫ് ഗോഡ് ടീമിനെ പരാജയപ്പെടുത്തി സീയോന് ഗോസ്പല്‍ ചര്‍ച്ച് ടീം ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.മെയ് 3 ഞായറാഴ്ച 3 മണിക്ക് മസ്കിറ്റ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ആവേശം വാനോളമുയര്‍ത്തിയ ക്രിക്കറ്റ് ഫൈനല്‍ മത്സരം നടന്നത്.സിയോണ്‍ ഗോസ്പല്‍ ചര്‍ച്ച് ടീം ക്യാപ്റ്റന്‍ എബ്രഹാം മാത്യുവിന്റെ നേതൃത്വത്തില്‍ നാലുവിക്കറ്റുകള്ക്കാണ് എതിര് ടീമിനെ പരാജയപ്പെടുത്തിയത്. മെട്രോ ചര്‍ച്ച് ടീമിന്റെ ക്യാപ്റ്റന്‍ റിനെ ജോസഫ് നയിച്ച ടീം അവസാനനിമിഷം വരെ പൊരുതിയാണ് പരാജയം സമ്മാനിച്ചത്. പി.വൈ.സി.സി.യാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്.തോമസ് വടക്കേകൂടിനെ മാന്‍ ഓഫ് ദി മാച്ചായും, ബിജു തോമസിനെ മാന്‍ ഓഫ് ദ സീരിസായും തിരഞ്ഞെടുക്കപ്പെട്ടു.പി.വൈ.സി.ഡി. പ്രസിഡന്റ് എബി മാമന് ഫൈനല്‍ മത്സരം തുടങ്ങുന്നതിന് മുമ്പ് എല്ലാ സഹൃദയരേയും, കളിക്കാരേയും സ്വാഗതം ചെയ്ത പ്രസംഗിച്ചു. കോര്‍ഡിനേറ്റര്‍ റോബിന് രാജു നന്ദി പറഞ്ഞു.
Comments