ഡാലസ്: അമ്മമാരേയും, ആതുര സേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ടിക്കുന്ന നേഴ്സ്മാരേയും ആദരിക്കുവാന്‍ ഡാലസ് സൗഹൃദ വേദി സമ്മേളിക്കുന്നു. മെയ് മാസം പത്താം തിയതി ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് വിവിധ കലാപരിപാടികളോട് കൂടി കാരോള്ടോണിലുള്ള സാബു ഇന്ത്യന്‍ ഷോപ്പ് ഓഡിറ്റൊരിയത്തില്‍ മദേഴ്സ് & നേഴ്സസ് ഡേ സംയുക്തമായി ആഘോഷിക്കും. ഡാലസ് സൗഹൃദ വേദി ഒരുക്കുന്ന ഈ പ്രത്യേക സമ്മേളനത്തില്‍ പ്രസിഡണ്ട് എബി തോമസ് അദ്യക്ഷത വഹിക്കും.സമ്മേളനത്തില്‍ എത്തുന്നവരെ സെക്രടറി അജയകുമാര്‍ സ്വാഗതം അറിയിക്കുകയും,തുടര്‍ന്ന് കുട്ടികള്‍ റോസ് പൂക്കള്‍ നല്കി അമ്മമാരേയും, നേഴ്സുമാരേയും ബഹുമാനപൂര്‍വ്വം വേദിയിലേക്ക് ആനയിക്കുകയും ചെയ്യും. ആഘോഷ ചടങ്ങുകളില്‍ റിട്ട. ഹൈ സ്കൂള്‍ അദ്ധ്യാപിക ശ്രീമതി. സാറാ ചെറിയാന് മുഖ്യ പ്രസംഗീക ആയിരിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ഫിലിപ്പ് തോമസ് സി പി എ, പ്രൊഫ.ഡോ.എലിസബത്ത് സ്കറിയ, പ്രവസി മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി മീനു എലിസബത്ത്, അനുപാ സാം കോശി, ജൈസി രാജു, വര്‍ഗീസ് രാജു എന്നിവര്‍ ആശംസ സന്ദേശങ്ങള്‍ അറിയിക്കും. അമ്മമാരേയും നേഴ്സുമാരേയും ആദരിച്ചു കൊണ്ട് ജോസെന് ജോര്‍ജ് , അജയ കുമാര്‍ എന്നിവര്‍ കവിത പാരായണം ചെയ്യും. സുകു വറുഗീസ്, സുനിത ജോര്‍ജ്, നിഷ ജേക്കബ്, സുജാ സുഭാഷ് എന്നിവര്‍ ലിളിത ഗാനം ആലപിക്കുന്നതോടോപ്പം, ഡാലസ് സൗഹൃദ വേദിയുടെ ബാല കലാ പ്രതിഭയായ നടാഷ കൊക്കൊടിലിന്റെ ക്ലാസിക്കല്‍ നൃത്ത്വവും വേദിയില്‍ അരങ്ങേറും. യോഗത്തിനു ശേഷം കേരള വിഭവങ്ങലടങ്ങിയ രുചിപ്രധമായ ഡിന്നര്‍ ഒരുക്കിയിട്ടുള്ളതായി പ്രോഗ്രാം കണ്‍വീനര്‍ സുകു വര്‍ഗീസ് അറിയിച്ചു.
Comments