You are Here : Home / USA News

സീറോ മലബാര്‍ കലാമേള വിജയകരമായി അരങ്ങേറി

Text Size  

Story Dated: Saturday, May 16, 2015 10:20 hrs UTC

ബീന വള്ളിക്കളം

 

ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രവര്‍ത്തിക്കുന്ന കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ മെയ്‌ 9-ന്‌ നടന്ന `കലാമേള -2015' വളരെ ആവേശകമായി. ഇരുനൂറോളം കുട്ടികള്‍ ഏറെ വാശിയോടെ മാറ്റുരച്ച കലാമേള വൈവിധ്യമാര്‍ന്ന കഴിവുകളുടെ സംഗമവേദിയായി. അക്കാഡമി ഡയറക്‌ടര്‍ ബീന വള്ളിക്കളം ഏവരേയും സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുകയും,കഴിഞ്ഞ പത്തുവര്‍ഷമായി അക്കാഡമിക്ക്‌ ലഭിച്ച എല്ലാ സഹായ സഹകരണങ്ങള്‍ക്കും നന്ദി പറയുകയും ചെയ്‌തു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ നിലവളക്കു കൊളുത്തി ഉദ്‌ഘാടനം നിര്‍വഹിച്ചു. അസി. വികാരി ഫാ. റോയ്‌ മൂലേച്ചാലില്‍, ഫാ. റോയ്‌ കൊച്ചുവേലിക്കകത്ത്‌, ബോര്‍ഡ്‌ അംഗങ്ങളായ ഷെന്നി പോള്‍, ലിന്‍സി വടക്കുംചേരി, ഫിയോനാ മോഹന്‍, ട്രസ്റ്റി ഷാബു മാത്യു, മുന്‍വര്‍ഷത്തെ കലാപ്രതിഭ ജസ്റ്റിന്‍ ജോസഫ്‌, കലാതിലകം റോസ്‌ മാത്യു എന്നിവരും ഉദ്‌ഘാടന വേദിയില്‍ സന്നിഹിതരായിരുന്നു.

 

വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങള്‍ മൂന്നു വേദികളിലായി രാവിലെ 10 മുതല്‍ രാത്രി 9.30 വരെ നടന്നു. വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ അന്നേദിവസം തന്നെ നല്‍കുകയുണ്ടായി. കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട റോസ്‌ മാത്യു ഉറുമ്പിക്കല്‍, ബിനു-ബീന ദമ്പതികളുടെ മകളാണ്‌. കഴിഞ്ഞവര്‍ഷവും കലാതിലകമായിരുന്നു ഈ കൊച്ചുമിടുക്കി. പെരുകോണില്‍ മാത്യുവിന്റേയും സൂസിയുടേയും മകനായ ജസ്റ്റിന്‍ ജോസഫാണ്‌ കലാപ്രതിഭ. പോയ രണ്ടുവര്‍ഷവും കലാപ്രതിഭയായിരുന്നു ജസ്റ്റിന്‍. വികാരി റവ.ഡോ. അഗസ്റ്റിന്‍ പലയ്‌ക്കാപ്പറമ്പിലും, അസി. വികാരി ഫാ. റോയ്‌ മൂലേച്ചാലിലും കുട്ടികള്‍ക്ക്‌ പ്രോത്സാഹനവുമായി വേദിക്കരികിലുണ്ടായിരുന്നത്‌ ഏറെ സന്തോഷമേകിയെന്ന്‌ കുട്ടികളും മാതാപിതാക്കളും പറഞ്ഞു. ദൈവീകദാനമായ കഴിവുകളെ ഏറെ ഉത്തരവാദിത്വപൂര്‍വ്വം പരിചരിച്ചു വളര്‍ത്തേണ്ടതിന്റെ ആവശ്യകത വികാരി അച്ചന്‍ ഏവരേയും ഉത്‌ബോധിപ്പിച്ചു.

 

 

ഈ സംരംഭം ഒരു വന്‍ വിജയമാക്കുവാന്‍ ഒട്ടനവധി മാതാപിതാക്കളും, മുതിര്‍ന്ന കുട്ടികളും വഹിച്ച പങ്ക്‌ ഏറെയായിരുന്നു. ചിട്ടയായ ക്രമീകരണങ്ങള്‍ ഏറെ ശ്രദ്ധാപൂര്‍വ്വം നടത്തിയ ലിന്‍സി വടക്കുംചേരി, ഷെന്നി പോള്‍ എന്നിവരുടെ സേവനം കലാമേളയുടെ വിജയത്തിന്റെ അടിസ്ഥാനമായി. വരുംവര്‍ഷങ്ങളിലും അക്കാഡമിക്കു നല്‍കുന്ന സഹകരണം തുടരണമെന്നും, അക്കാഡമി നടത്തുന്ന വിവിധങ്ങളായ ക്ലാസുകള്‍ കുട്ടികള്‍ക്ക്‌ ലഭ്യമാക്കുവാന്‍ ശ്രമിക്കുമെന്ന്‌ പ്രത്യാശിക്കുന്നുവെന്നും ബീന വള്ളിക്കളം പറഞ്ഞു. അടുത്ത അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ സെപ്‌റ്റംബര്‍ 12-ന്‌ ശനിയാഴ്‌ച ആരംഭിക്കുമെന്നും ബോര്‍ഡ്‌ അംഗങ്ങള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.