You are Here : Home / USA News

പ്രയര്‍ലൈന്‍ ഫാമിലി കോണ്‍ഫറന്‍സ്‌ മെയ്‌ 21 മുതല്‍ 24 വരെ ബോസ്റ്റണില്‍

Text Size  

Story Dated: Sunday, May 17, 2015 12:32 hrs UTC

സതീഷ്‌ പദ്‌മനാഭന്‍

ബോസ്റ്റണ്‍: ലോകത്തിന്റെ നാനാഭാഗങ്ങളെയും ടെലിഫോണ്‍ വഴി ബന്ധിപ്പിക്കുന്ന പ്രാര്‍ത്ഥനാ ശൃംഖലയായ പ്രയര്‍ ലൈനിന്റെ ഏഴാമത്‌ ഫാമിലി കോണ്‍ഫറന്‍സ്‌ മെയ്‌ 21 മുതല്‍ 24 വരെ ബോസ്റ്റണിലുള്ള ഇന്റര്‍ നാഷണല്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ദേവാലയത്തില്‍ വച്ച്‌ നടക്കും . വെറും രണ്ടു ഫാമിലി ആയി തുടങ്ങിയ പ്രയര്‍ ലൈന്‍ ഇന്ന്‌ ലോകമെമ്പാടും വിശ്വാസികള്‍ ഉള്ള പ്രാര്‍ത്ഥന മിനിസ്‌ട്രി ആയി മാറിക്കഴിഞ്ഞു . മലയാളത്തില്‍ തുടങ്ങി വച്ച പ്രയര്‍ ലൈന്‍ ഇന്ന്‌ എല്ലാ ഭാഷകളിലും ലഭ്യമാണ്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനേകര്‍ക്ക്‌ ഈ പ്രയര്‍ ലൈന്‍ ആശ്വാസം നല്‌കിക്കൊണ്ടിരിക്കുന്നു. സോഫ്‌റ്റ്‌ വെയര്‍ എഞ്ചിനീയര്‍ ആയ സുസന്‍ ജോര്‍ജിനു ദൈവം കൊടുത്ത ദര്‍ശനത്തില്‍ നിന്നും രൂപം കൊണ്ട പ്രയര്‍ ലൈന്‍ ഇന്ന്‌ ഇരുപത്തിനാല്‌ മണിക്കൂറും പ്രാര്‍ത്ഥനാസജ്ജമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ഭര്‍ത്താവും ഡോക്ടറും ആയ ഡോക്ടര്‍ രാജന്‍ ദാനിയേലും (റോബി ) സജീവമായി സുസനോടൊപ്പം പ്രയെര്‍ ലൈനില്‍ ഉണ്ട്‌.

 

പ്രയര്‍ കോണ്‍ഫറന്‍സില്‍ കടന്നു വരാന്‍ ആഗ്രഹിക്കുന്ന എല്ലാ ദൈവ മക്കളും ദയവായി www.prayerline24.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൈവ ദാസന്‍മാര്‍ വചനം സംസാരിക്കും . പാസ്റ്റര്‍ ചാക്കോ ജോസഫ്‌ , സിസ്റ്റര്‍ സെലിന്‍ പി ഉമ്മന്‍ , സിസ്റ്റര്‍ സുസെന്‍ ജോര്‍ജ്‌ എന്നിവര്‍ പ്രധാന പ്രാസംഗികര്‍ ആയിരിക്കും . കോണ്‍ഫറന്‍സിനോട്‌ അനുബന്ധിച്ച്‌ സ്‌നാന ശുശ്രുഷ ഉണ്ടായിരിക്കും. കടന്നു വരുന്ന എല്ലാ വിശ്വാസികള്‍ക്കും താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്‌ . കോണ്‍ഫറന്‍സ്‌ അനുഗ്രഹത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുന്നു . രജിസ്‌ട്രേഷന്‍ ഫീസ്‌ ഒന്നും ഇല്ലാത്ത ഒരേ ഒരു പ്രയര്‍ കോണ്‍ഫറന്‍സ്‌ ആണ്‌ എന്നതും പ്രയര്‍ ലൈന്‍ ന്റെ മാത്രം പ്രത്യേകത ആണ്‌ . കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സുസെന്‍ ജോര്‍ജ്‌ മായോ ഡോക്ടര്‍ രാജന്‍ ഡാനിയേല്‍ ലും ആയി ബന്ധപ്പെടുക .ഫോണ്‍ : 9782572423 പ്രയര്‍ ലൈന്‍ : 17124328273 , കോഡ്‌ 218 6181#

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.