വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന് ബ്യൂ ബൈഡന് (46) അന്തരിച്ചു. രണ്ടുവര്‍ഷമായി തലച്ചോറിലെ അര്‍ബുദ രോഗത്തിനു ചികിത്സയിലായിരുന്ന ബ്യൂ മെയ് 30-നു ശനിയാഴ്ച വൈകിട്ടാണ് അന്തരിച്ചതെന്ന് വൈസ് പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും ഔദ്യോഗികമായി അറിയിച്ചു. ഭാര്യ: ഹാളി. മക്കള്‍: നാറ്റ്ലി, ഹന്നര്‍. മേരിലാന്റ് വാര്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. 2006-ല്‍ ഡെലവെയര്‍ അറ്റോര്‍ണി ജനറലായി നിയമിതനായ ജോസഫ് ബ്യൂ ബൈഡന് 2016-ല്‍ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെടുക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് ബൈഡന്റെ ജീവിതത്തില്‍ ദുഖകരമായ അനുഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്.
അദ്ദേഹം ആദ്യമായി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പുറകെ ഉണ്ടായ അപകടത്തില്‍ ഭാര്യയും ഒരു മകളും കൊല്ലപ്പെട്ടിരുന്നു. ബ്യൂ, ഹന്നര്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജോ ബൈഡനെ പോലെ തികഞ്ഞ കത്തോലിക്കാ വിശ്വാസിയായിരുന്ന ബ്യൂ ബൈഡന്റെ അകാല നിര്യാണത്തില്‍ പ്രസിഡന്റ് ഒബാമ അനുശോചിച്ചു.
Comments