ചിക്കാഗോ മലയാളീ അസോസിയേഷന് നടത്തുന്ന ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ മാസം ആറ് (ശനി) രാവിലെ ഒന്‍പത് മണിക്ക് ചിക്കാഗോ ക്നാനായ കാത്തോലിക് സൊസൈറ്റി കമ്മ്യൂണിറ്റി സെന്റെറില്‍ മത്സരങ്ങള്‍ ഉത്കാടനം ചെയ്യപ്പെടുന്നതായിരിക്കും. അമേരിക്കയിലെ വളരെ പ്രശസ്തരായ മിക്ക ചീട്ടുകളിക്കാരും പങ്കെടുക്കുന്ന ഈ മത്സരത്തെ ചിക്കാഗോ യിലെ മലയാളീ സമൂഹം വളരെ ഉത്സാഹത്തോടെയും ആവേശത്തോടെയും ആണ് നോക്കി കാണുന്നത് . തികച്ചും പ്ര?ഫഷണല്‍ ആയ രീതിയില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ മത്സരം വിജയിപ്പിക്കുവാന്‍ ജോസ് സൈമണ്‍ മുണ്ട്പ്ലക്കില് ചെയര്മാന് ആയും ജോണികുട്ടി പിള്ളവീട്ടില്‍, ഫിലിപ്പ് പുത്തെന്പുരയില് , ജോര്‍ജ് പുതുശ്ശേരില്‍ തുടങ്ങിയവര്‍ വൈസ് ചെയര്മാന് മാരും ആയ കമ്മിറ്റി , ടോമി അമ്പനാട്ട് , ബിജി ഇ മാണി എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ചിക്കാഗോ മലയാളീ അസോസിയേഷന് എക്സിക്യൂട്ടീവ് ന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ആവേശകരമായ ഈ മത്സരത്തിലേക്ക് ചിക്കാഗോയിലെ എല്ലാ മലയാളികളെയും കെസിഎസ് കമ്മ്യൂണിറ്റി സെന്റെരിലേക്ക് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. വാര്‍ത്ത അയച്ചത്: ജിമ്മി കണിയാലി
Comments