കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ (മെഗാ ചര്‍ച്ച്) കോട്ടയം ആസ്ഥാനമായ സ്വര്‍ഗ്ഗീയ വിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്) പാസ്റ്ററും, അനുഗ്രഹീത ദൈവ വചന അധ്യാപകനും, ഈ നൂറ്റാണ്ടില്‍ ദൈവം അതിശക്തമായി ദൈവീക രോഗശാന്തി, വിടുതല്‍ ശുശ്രൂഷയില്‍ വിവിധ ലോകരാജ്യങ്ങളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ ഡോ. തോമസ് ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍) ന്യൂയോര്‍ക്കില്‍ ദൈവ വചനം ശുശ്രൂഷിക്കുന്നു. ജൂണ്‍ 19-ന് വെള്ളിയാഴ്ച വൈകിട്ട് 7-ന് സെന്റ് ജോണ്‍സ് എപ്പിസ്കോപ്പല്‍ ചര്‍ച്ചില്‍ (St. Johns Episcopal Church, 100 Under hill St, Yonkers, 10710) ലും, ജൂണ്‍ 20-ന് ശനിയാഴ്ച വൈകിട്ട് 7 മണിക്കും , ജൂണ്‍ 21-ന് ഞായറാഴ്ച രാവിലെ 9.30-ന് കേരളാ സെന്ററിലും (Kerala Center, 1824 Fairfax Street, Elmont, Newyork 11003) നടക്കുന്ന സ്വര്‍ഗ്ഗീയ വിരുന്നിന്റെ കവിഞ്ഞൊഴുകുന്ന അനുഗ്രഹത്തിലേക്ക് സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം. രോഗികള്‍ക്കും വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ക്കും പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്. കേരളത്തിലെ എല്ലാ പട്ടണങ്ങളിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും, അമേരിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വിവിധ ഗള്‍ഫ് രാജ്യങ്ങളിലുമായി അനേകം ലോക്കല്‍ സഭകള്‍ ഉള്ള സ്വര്‍ഗ്ഗീയ വിരുന്നിന്റെ പുതിയ സഭകള്‍ ഈവര്‍ഷം യൂറോപ്പിലും ആരംഭിച്ചുകഴിഞ്ഞു. ജര്‍മ്മനിയില്‍ നടക്കുന്ന സ്വര്‍ഗ്ഗീയ വിരുന്നിന്റെ മെഗാ ക്രൂസേഡില്‍ ഈമാസം തോമസുകുട്ടി ബ്രദര്‍ ശുശ്രൂഷിക്കുന്നു. 1997-ല്‍ ക്രിസ്തുവിനെ സ്വീകരിച്ച ബ്രദര്‍ തങ്കു സ്വന്തഭവനത്തില്‍ ആരംഭിച്ച ചെറിയ പ്രാര്‍ത്ഥനാ യോഗമാണ് കഴിഞ്ഞ 17 വര്‍ഷത്തിലധികമായി കേരളത്തിലും, ലോക രാജ്യങ്ങളിലും പടര്‍ന്നു പന്തലിച്ച സ്വര്‍ഗ്ഗീയ വിരുന്ന് സഭയായി മാറിയത്. സ്വര്‍ഗ്ഗീയ വിരുന്നിന്റെ ആരംഭകാലം മുതല്‍ ബ്രദര്‍ തങ്കുവിനോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ശക്തമായ ആത്മീക നേതൃത്വം തോമസുകുട്ടി ബ്രദര്‍ നിര്‍വഹിക്കുന്നു. ദുബായ്, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ജര്‍മനി എന്നിവടങ്ങളില്‍ നടക്കുന്ന യോഗത്തിനുശേഷമാണ് തോമസുകുട്ടി ബ്രദര്‍ അമേരിക്കയില്‍ എത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 516 499 0687, 347 448 0714, 516 200 3229. വെബ്: www.theheavenlyfeast.org
Comments