ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന് ഈ വര്‍ഷം ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും വിദ്യാഭ്യാസ പ്രതിഭ പുരസ്കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുവാന്‍ നടപടികള്‍ ആരംഭിച്ചു. ഈ വര്‍ഷം ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ഷിക്കാഗോ മലയാളി അസോസിയേഷന് നിലവിലുള്ള അംഗങ്ങള്‍ ആണെങ്കില്‍ ഈ പുരസ്കാരത്തിന് അപേക്ഷിക്കാവുന്നതാണ്. തൊമ്മന് പൂഴികുന്നേല്‍ (ചെയര്മാന് ), ടോമി അമ്പനാട്ട് , ബിജി സി മാണി , ജിമ്മി കണിയാലി എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റിയാണ് ഈ പുരസ്കാരത്തിന്റെ കാര്യങ്ങള്‍ ക്രോഢീകരിക്കുന്നത്. സാബു നടുവീട്ടില്‍ സ്പോണ്സര് ചെയ്ത ഉതുപ്പാന് നടുവീട്ടില്‍ മെമ്മോറിയല്‍ സ്കോളര്‍ഷിപ്പും പ്രശംസാപത്രവും പുരസ്കാര ജേതാവിന് ഓഗസ്റ്റ് 29 നു മെയിന്‍ ഈസ്റ്റ് ഹൈസ്കൂളില്‍ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ അവസരത്തില്‍ സമ്മാനിക്കുന്നത് ആയിരിക്കും .
എ.സി.ടിയുടെ മാര്‍ക്കും, ഹൈസ്കൂള്‍ ജി.പിഎ എന്നിവ കൂടാതെ മറ്റെല്ലാ തരത്തിലും ഉള്ള പ്രവര്‍ത്തനങ്ങളും (എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ്) , സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും , മറ്റു കലാ സംസകരിക കഴിവുകളും അവലോകലനം ചെയ്തതിനു ശേഷം ആയിരിക്കും പുരസ്കാര ജേതാവിനെ നിര്‍ണയിക്കുന്നത്. ഈ വിദ്യാഭ്യാസ പ്രതിഭ പുരസ്കാരത്തിന്റെ അപേക്ഷാഫോറവും മറ്റു വിശദമായ വിവരങ്ങളും ഷിക്കാഗോ മലയാളി അസോസിയേഷന് വെബ്സൈറ്റില്‍ (www.chicagomalayaleeassociation.org) നിന്നും ലഭിക്കുന്നതാണ്. ഈ പുരസകാരത്തിന്റെ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2015 ജൂലൈ 31 ആണ്. ജിമ്മി കണിയാലി അറിയിച്ചതാണിത്.
Comments