തിരുവനന്തപുരം: ഓഗസ്റ്റ് 21,22 തീയതികളില്‍ ചിക്കാഗോയില്‍ വച്ച് നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ) യു.എസ്.എ (ഐ.എന്‍.ഒ.സി- ഐ യു.എസ്.എ) കേരളാ ചാപ്റ്ററിന്റെ ദേശീയ കണ്വന്ഷന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശംസകള്‍ നേര്‍ന്നു. ജൂലൈ 20-ന് തിങ്കളാഴ്ച ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്റ്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി അദ്ദേഹത്തെ കണ്‍വന്‍ഷനിലേക്ക് ക്ഷണിക്കുകയുണ്ടായി. ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും, കണ്‍വന്‍ഷനോടനുബന്ധിച്ച് ഇറക്കുന്ന സുവനീറിനുള്ള സന്ദേശം സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. അനുപം രാധാകൃഷ്ണന് അയച്ചുകൊടുക്കുകയും ചെയ്തു. ഓഗസ്റ്റ് 21-ന് വെള്ളിയാഴ്ച വൈകിട്ട് 5.30-ന് സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കണ്‍വന്‍ഷന്റെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിക്കും. കേരളത്തിലേയും അമേരിക്കയിലേയും മറ്റും പ്രമുഖരായ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന പ്രസ്തുത കണ്‍വന്‍ഷന്റെ വിപുലമായ വിജയത്തിനുവേണ്ടി നിരവധി കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഐ.എന്‍.ഒ.സി ചിക്കാഗോ പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസിനോടൊപ്പം, കണ്വന്ഷന് ചെയര്മാന് ടോമി അംബേനാട്ട്, നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ചാക്കോട്ട് രാധാകൃഷ്ണന്, ചെയര്മാന് കളത്തില്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് മാമ്മന്‍ സി. ജേക്കബ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, സെക്രട്ടറി & സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. അനുപം രാധാകൃഷ്ണന്, ട്രഷറര്‍ സജി ഏബ്രഹാം എന്നിവരും വിവിധ ചാപ്റ്റര്‍ പ്രസിഡന്റുമാര്‍ക്കൊപ്പം ഷിക്കാഗോ ചാപ്റ്റര്‍ ഭാരവാഹികളായ സിനു പാലയ്ക്കത്തടം, ലൂയി ചിക്കാഗോ, ഡൊമിനിക് തെക്കേത്തല, ജോണ്സണ് മാളിയേക്കല്‍, ജോണി വടക്കുംതല, സന്തോഷ് കാട്ടൂക്കാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കുന്നു. കണ്‍വന്‍ഷന്റെ ഉദ്ഘാടന സമ്മേളനത്തിലേക്ക് ചിക്കാഗോയിലും പരിസരങ്ങളിലുമുള്ള എല്ലാ കോണ്‍ഗ്രസ്, യു.ഡി.എഫ് അനുഭാവികളേയും, സുഹൃത്തുക്കളേയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. .
Comments