മാര്‍ത്തോമ്മാ ഭദ്രാസന സമ്മേളനത്തില്‍ സണ്ണി സ്റ്റീഫന്‍ സ്നേഹ സന്ദേശം നല്‍കും
Text Size
Story Dated: Thursday, July 23, 2015 10:27 hrs UTC
ജോണ്‍ കെ.ജെ
നോര്‍ത്ത് അമേരിക്ക – യൂറോപ് മാര്‍ത്തോമ്മാ ഭദ്രാസന സുവിശേഷ സംഘത്തിന്റെ പന്ത്രണ്ടാമത് ഭദ്രാസന സമ്മേളനത്തില്‍ വേള്‍ഡ് പീസ് മിഷന് ചെയര്‍മാനും പ്രശസ്ത കുടുംബ പ്രേഷിതനും സംഗീതജ്ഞ്ജനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ സ്നേഹ സന്ദേശങ്ങള്‍ നല്‍കും.
നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ: ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ, മുംബൈ ഭദ്രാസനാധിപന്‍ ഡോ: തോമസ് മാര്‍ തിത്തോസ് എപ്പിസ്കോപ്പ എന്നിവര്‍ മുഖ്യ നേതൃത്വം നല്കുന്ന സമ്മേളനത്തില്‍ അഞ്ഞൂറിലധികം സഭാ വിശ്വാസികള്‍ പങ്കെടുക്കും.
കരുണയും കരുതലും കാവലുമായി ജീവിച്ച് വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നില നിര്‍ത്തി ഇരുളിന്റെ ഒരു പൊട്ടു പോലുമില്ലാതെ ജീവിക്കുവാനും പരസ്പരം ആത്മാര്‍ത്ഥമായി ആദരിക്കുവാനും, പുറത്തോരാകാശം ഉള്ളതുപോലെ എന്റെ ഉള്ളിലും ഒരാകാശാമുണ്ടെന്ന ബോധ്യത്തോടെ വളര്‍ന്ന് ആന്തരിക യൗവ്വനം എന്നും നിലനിര്‍ത്തുവാനും, അങ്ങനെ സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും സ്നേഹത്തിന്റെ അടയാളങ്ങളായി ജീവിക്കുവാനും കഴിയുന്ന ജീവിത സ്പര്‍ശിയായ സ്നേഹ സമാധാന സന്ദേശങ്ങളാണ് സണ്ണി സ്റ്റീഫന്‍ നല്‍കുന്നത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഡാലസ്, ചിക്കാഗോ എന്നിവിടങ്ങളിലുള്ള ദേവാലയങ്ങളിലെ വചന ശുശ്രൂഷകള്‍ക്ക് ശേഷമാണ് സണ്ണി സ്റ്റീഫന്‍ ഹൂസ്റ്റണ്‍ മാര്‍ത്തോമ്മാ ഭദ്രാസന സമ്മേളനത്തിന് എത്തിച്ചേരുന്നത്.
Comments