ഹൂസ്റ്റണ്‍ : നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ 12-മത് സമ്മേളനത്തിന് പ്രാര്‍ത്ഥനാ നിര്‍ഭരമായ തുടക്കം. സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ ഓഡിറ്റോറിയത്തില്‍ വിശ്വാസസമൂഹത്തെ സാക്ഷിയാക്കി ജൂലൈ 24 വ്യാഴാഴ്ച വൈകീട്ട് നോര്‍ത്ത് അമേരിക്ക ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ തിയൊഡോഷ്യസ് എപ്പിസ്ക്കോപ്പാ സമ്മേളനത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. വിവിധ ഇടവകകളില്‍ നിന്നായി അഞ്ഞൂറ്റി എഴുപതില്പരം സഭാ വിശ്വാസികള്‍ പങ്കെടുക്കുന്നത് ഇടവക മിഷന് സമ്മേളനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. ഈ സമ്മേളനം വിശ്വാസ സമൂഹത്തിന്റെ ഇത്രയധികം പങ്കാളിത്തമുണ്ടാക്കുവാനായി അക്ഷീണം പ്രയത്നിച്ച കോണ്‍ഫ്രന്‍സ് ഭാരവാഹികളെ അഭി.തിയോഡോഷ്യസ് തിരുമേനി തന്റെ ഉത്ഘാടന പ്രസംഗത്തില്‍ അനുമോദിച്ചു. സഭയുടെ മുംബൈ ഭദ്രാസനാധിപന്‍ അഭി.ഡോ.തോമസ് മാര്‍ തീത്തൂസ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് മുഖ്യ സന്ദേശം നല്കി.
സമ്മേളനത്തിന്റെ പ്രാരംഭമായി സണ്‍ഡേ സ്ക്കൂള് കുഞ്ഞുങ്ങല്, സന്നദ്ധ സുവിശേഷക സംഘം ഭാരവാഹികള്‍, വൈദീകര്‍, സഭാ കൗണ്‍സില്‍, അസംബ്ലി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശിഷ്ടാതിഥികലെ വേദിയിലേക്ക് ആനയിച്ചു. ഗായകസംഘം സ്തുതി ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ അതേറ്റു പാടിയ വിശ്വാസ സമൂഹം ഒന്നായി സര്‍വ്വേശനു സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന മന്ത്രങ്ങളായി മാറി. തുടര്‍ന്ന് നടന്ന ഉത്ഘാടന സമ്മേളനത്തില്‍ അഭി. തിരുമേനിമാരെക്കൂടാതെ ഭദ്രാസന സെക്രട്ടറി റവ.ബിനോയ് തോമസ്, ട്രഷറര്‍ ഫിലിപ്പ് തോമസ്, റവ.വി.ജി. വര്‍ഗ്ഗീസ്, റോയി.സി. തോമസ്, ഡോ.വിനോ ഡാനിയേല്‍, ആനി ജോര്‍ജ് വര്‍ഗ്ഗീസ്, കെന്‍ മാത്യു, റവ.തോമസ് മാത്യു, റവ.അലക്സ് കെ.ചാക്കോ, റവ.ഡോ.സജു മാത്യു, റവ.സാം മാത്യു, സണ്ണി സ്റ്റീഫന്‍, റവ.മാത്യൂസ് ഫിലിപ്പ്, റവ.കെ.വര്‍ഗ്ഗീസ് എന്നിവര്‍ വേദി പങ്കിട്ടു. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശനവും ഇതോടനുബന്ധിച്ച് നടത്തപ്പെട്ടു.
നാലു ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനത്തില്‍ മുഖ്യചിന്താവിഷയമായ 'To seek and find' എന്ന ചിന്തയെ അധീകരിച്ചുള്ള പഠനങ്ങള്‍ നടക്കും. വിശ്വാസികളുടെ ആത്മീയ ഉന്നമനത്തിനും, ബന്ധങ്ങളുടെ ഐക്യത്തിനും വേദിയാകുന്ന ഈ വര്‍ഷത്തെ ഭദ്രാസന സമ്മേളനം ഞായറാഴ്ച്ച വിശുദ്ധകുര്ബ്ബാനയ്ക്കുശേഷം നടക്കുന്ന സമാപന സമ്മേളനത്തോടെ തിരശ്ശീല വീഴും.
കോണ്‍ഫ്രന്‍സ് മീഡിയ കമ്മറ്റിക്ക് വേണ്ടി കണ്‍വീനര്‍ സഖറിയ കോശി അറിയിച്ചതാണിത്.
Comments