ഒക്ലഹോമ സിറ്റി : പ്രസിദ്ധ വചനപ്രഘോഷകന് റവ.ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി.സി (ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, മുരിങ്ങൂര്‍ ) നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഒക്ലഹോമ ഹോളി ഫാമിലി സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ ജൂലൈ 24, 25, 26 തീയതികളില്‍ നടത്തപ്പെടുന്നു.
റവ.ഫാ. ആന്റണി തെക്കാനത്ത് വി.സി, സിസ്റ്റര്‍ തെരേസ വരക്കുളം എഫ്.സി.സി എന്നിവരും ടീമിലുണ്ട്. ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് ആറിനു തുടങ്ങുന്ന ധ്യാനം ജൂലൈ 26 ഞായാറാഴ്ച വൈകിട്ട് ആറിനു സമാപിക്കും. ധ്യാന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും, ആരാധനയും, കുമ്പസാരാവും, രോഗശാന്തി ശുശ്രൂഷയും, അഭിഷേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. എവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ 718 710 9773
ജോസ് ഫിലിപ്സ് 405 999 7810
ഫിലിപ്പ് ദേവസ്യാച്ചന് 405 408 6135
മറിയാമ്മ കുന്നത്ത് 405 474 6488
Comments