ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റും, സാമൂഹ്യ-സാംസ്കാരിക-കലാ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന പരേതനായ ജോസ് തോമസിന്റെ നിര്യാണത്തില്‍ അനുശോചിക്കുവാന്‍ കൂടുന്ന അനുസ്മരണ സമ്മേളനം ശനിയാഴ്ച നടക്കും. സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അരോമ പാലസ് റെസ്റ്റോറന്റില്‍ വെച്ച് നടത്തപ്പെടുന്ന സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സാമുവേല്‍ കോശിയും ഇതര ഭാരവാഹികളും അറിയിക്കുന്നു. ബിജു ചെറിയാന് അറിയിച്ചതാണിത്.
Comments