ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തോലിക്കാ ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം സെപ്റ്റംബര്‍ 18-ാം തീയ്യതി വൈകീട്ട് 7 മണിക്ക് കോപ്പര്‍ നിക്കസ് തിയ്യറ്ററില്‍ വച്ചു നടത്തുന്ന ജയറാം ഷോയുടെ ആദ്യ ടിക്കറ്റ് വില്‍പ്പന ഉജ്ജ്വല വിജയമായി. ജൂലൈ 19-ാം തീയ്യതി ഞായറാഴ്ച രാവിലെ പത്തുമണിയുടെ വിശുദ്ധ കുര്‍ബാനക്കുശേഷം പാരീഷ് ഹാളില്‍ വച്ചു നടന്ന വാശിയേറിയ ലേലത്തില്‍ സണ്ണി& വല്‍സ തെക്കേപ്പറമ്പില്‍ 5000 ടോളറിന് ആദ്യ ടിക്കറ്റ് കരസ്ഥമാക്കി. സാജു കണ്ണംമ്പള്ളില്‍, സജി പൂതൃക്കയില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ലേലത്തില്‍ അനേകം പേര് പങ്കെടുത്തു. ലേലത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും ഇടവക വികാരി ഫാ.തോമസ് മുളവനാല്‍ നന്ദിപറയുകയും പരിപാടിയുടെ വിജയത്തിനായി എല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഫണ്ട് റൈസിങ്ങ് കമ്മറ്റി ചെയര്മാന് പോള്‍സണ്‍ കുളങ്ങരയും, മറ്റ് ഫണ്ട് റൈസിങ്ങ് കമ്മറ്റി അംഗങ്ങളും, പാരീഷ് എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Comments