ഫിലാഡല്‍ഫിയാ: മലയാളീ അസസാസിസയഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ (മാപ്) ന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരുള്ള ഓണാഘോഷ പരിപാടികള്‍ ഈവര്‍ഷവും അതി വിപുലമായ രീതിയില്‍ ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 11 മുതല്‍ ഫിലാഡല്‍ഫിയാ സീറൊ മലബാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിച്ചു വരുന്നു. തിരുവാതിര കളി, ചെണ്ട മേളം, താലപ്പൊലി, മഹാബലി എഴുന്നള്ളത്തു, ഗാനമേള, വിവിധ നൃത്തനൃത്യങ്ങള്‍ തുടങ്ങിയവ ഈവര്‍ഷത്തെ പരിപാടികളുടെ പ്രത്യേകതയാണ്. ഈവര്‍ഷത്തെ ഓണാഘോഷം ഗംഭീരമാക്കുവാന്‍ പ്രസിഡന്റ് - സാബു സ്കറിയ, ജറല്‍ സെക്രട്ടറി സിജു ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മറ്റികള്‍ പ്രവര്‍ത്തനം തുടങ്ങി.
അനുപ് ജോസഫ് -സാംസ്കാരികം, ജോണ്സണ് മാത്യു - പ്രോഗ്രാം, ഡാനിയല്‍ പി തോമസ് -റിസപ്ഷന്, തോമസ് ചാണ്ടി- ഫുഡ് തുടങ്ങിയവര്‍ ആണ് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നത്. ട്രൈ സ്റ്റേറ്റിലുള്ള മലയാളികളുടെ ഏറ്റവും വലിയ മഹോല്‍സവമായി എക്കാലവും നടത്തിവാറുള്ള ഈ പരിപാടിയില്‍ അതിവിപുലമായഓണ സദ്യയും ഉണ്ടായിരിക്കുന്നതാണ്. ഇതു ഒരു വന്പിച്ച വിജയമാക്കി തീര്ക്കാന്എല്ലാ മലയാളീ കുടുംബങ്ങളെയുും സാദരം ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്കറിയ -2679807923, ഡാനിയല്‍ പി. തോമസ് -2156817777, സിജു പി ജോണ്‍- 2674962080, ജോണ്സണ് മാത്യൂ- 215740 9486, അനൂപ് 2674235060, സോബി ഇട്ടി 2678881373,
വാര്‍ത്ത അയച്ചത്: സോബി ഇട്ടി
Comments