ഷിക്കാഗോ: മുന്‍ രാഷ്ട്രപതിയും, ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) അനുശോചനം രേഖപ്പെടുത്തി. യുവാക്കളെ സ്വപ്നം കാണുവാനും, നമ്മിലെ നന്മയേയും, നമ്മളിലെ നന്മകളേയും മനസ്സിലാക്കാന്‍ പഠിപ്പിച്ച മഹത്തായ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഡോ. കലാമെന്ന് പ്രസിഡന്റ് സുരേന്ദ്രന് നായര്‍ പറഞ്ഞു. ഇന്ത്യകണ്ട എക്കാലത്തേയും മികച്ച ശാസ്ത്രജ്ഞനും പ്രസിഡന്റുമായിരുന്ന ഒരു സാധാരണ പൗരനായിരുന്നു ഡോ. കലാമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ശശിധരന് നായര്‍ പറഞ്ഞു. കൂടാതെ എല്ലാ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും ഡോ. കലാമിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ചു.
Comments