ന്യു യോര്‍ക്ക്: വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റിന്റെ അഭിമുഖ്യത്തില്‍ ആണ്ട്തോറും നടത്തി വരുന്ന കര്‍ക്കിടക വാവ് ബലി ഈ വര്‍ഷവും പതിവു പോലെ ഭക്തി നിര്‍ഭരമായി നടത്തുന്നു. ഓഗസ്റ്റ് 15 രാവിലെ ബലി തര്‍പ്പണം മുന്ന് ബാച്ചായിട്ടാണ് സംഘടിപ്പിക്കുന്നതു. ആദ്യ ബാച്ച് 7 മണിക്കും രണ്ടാം ബാച്ച് 8.30 നും മുന്നാം ബാച്ച് 10.00 നും ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം ചിട്ടയോടെ ചെയ്യാന്‍ ട്രസ്റ്റിന്റെ ബോര്‍ഡ് മീറ്റിങ്ങ് തിരുമാനിച്ചു. ഈ വര്‍ഷം പതിവിലുമേറെ ഭക്തജനങ്ങളെ പ്രതീക്ഷിക്കുന്നതിനാലാണു ബച്ചുകളായി കര്‍മ്മ പരിപടികള്‍ സംഘടിപ്പിക്കുന്നതു. പിതൃക്കള്‍ക്ക് വേണ്ടി നടത്തുന്ന ഈ കര്‍മ്മത്തിന്റെ പ്രധാന്യം വരും തലമുറക്ക് ബോധ്യമാക്കിക്കൊടുക്കാനും, അവരെ ഇത്തരം ആചാരങ്ങള്‍ പഠിപ്പിക്കുവാനും ബോര്‍ഡ് തിരുമാനിക്കുകയുണ്ടയി. പിതൃക്കളെ ഓര്‍ക്കാനും അവരുടെ ആത്മാവിനു മുക്തിയും ശാന്തിയും ഉണ്ടാകുവാനും ഈകര്മ്മം ചെയ്യുന്നവര്‍ക്ക് മനശാന്തി ലഭിക്കുവാനും കുടുംബ ഐശ്വര്യത്തിനും, കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനുമായി നടത്തുന്ന ബലിതര്പ്പണതില് എല്ലാ വിശ്വാസികളും പങ്കെടുക്കണം എന്ന് കര്മമങ്ങള്ക്ക് നേത്രുത്വം നല്കുന്ന പാര്തഥസാരഥി പിള്ള അഭ്യര്‍ഥിച്ചു.
Comments