ഹൂസ്റ്റണ്‍: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ തിരഞ്ഞെടുപ്പും വാര്‍ഷിക യോഗവും സെന്റ്റ്. ജോസഫ് സീറോ മലബാര്‍ ഫോറാന പളളിയുടെ പാരിഷ് ഹാളില്‍ ചേര്‍ന്നു. 20152017 വര്‍ഷത്തേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. മുന്‍ പ്രസിഡന്റ് ടോം കുന്തറ ഇക്കഴിഞ്ഞ വര്‍ഷം തന്നോട് സഹകരിച്ച സഹപ്രവര്‍ത്തകര്‍ക്കും മറ്റ് അംഗങ്ങള്‍ക്കും നന്ദി പറഞ്ഞു. പിന്നീട് പുതിയ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു. ശ്രീ. സജി സൈമണ്‍ ഇടപ്പള്ളിക്കുന്നേല്‍ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തന്നെ പ്രസിഡന്റായി തിരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് ശ്രീ. സജി സൈമണ്‍ നന്ദി പറഞ്ഞു. ചിക്കാഗോ രൂപത കുടുംബ വര്‍ഷമായി പ്രഖ്യാപിച്ച ഈ വര്‍ഷം കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക് എസ്എംസിസി ഹൂസ്റ്റണ്‍ ചാപ്റ്റര്‍ കൂടുതല്‍ സഹകരിക്കുമെന്നും പ്രഖ്യാപിച്ചു.
Comments