നാഷ്വില്‍, ടെന്നസി: കേരളാ അസോസിയേഷന് ഓഫ് നാഷ്വില്ലിന്റെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ 29-ന് ശനിയാഴ്ച രാവിലെ 11 -ന് നടത്തപ്പെടുമെന്ന് അസോസിയേഷന് പ്രസിഡന്റ് സാം ആന്റോ പുത്തന്‍കളം അറിയിച്ചു. സ്റ്റേറ്റ് സെനറ്റര്‍ ജാക്ക് ജോണ്സണ് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മര്ഫസ്ബോറോയിലുള്ള പാറ്റേഴ്സണ്‍ പാര്‍ക്ക് കമ്യൂണിറ്റി സെന്ററില്‍ വെച്ചാണ് പരിപാടികള്‍ നടത്തപ്പെടുന്നത്. മിഡില്‍ ടെന്നസിയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും ഓണാഘോഷപരിപാടിയിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: kan.nashville@gmai.com
Comments