സാന്‍ഫ്രാന്‍സിസ്കോ: സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ സമുചിതമായി ആഘോഷിക്കുന്നു. 211 Boden Street ലെ മെഡസ്റ്റോ സീനിയര്‍ സെന്ററില്‍ വെച്ച് നടത്തപ്പെടും. രാവിലെ 10 മണി മുതല്‍ കുട്ടികള്‍, യുവജനങ്ങള്‍ക്കുള്ള കലാ മത്സരങ്ങള്‍ നടത്തപ്പെടും. അത്തപ്പൂക്കള മത്സരം, വിഭവ സമൃദ്ധമായ ഓണസദ്യ, ചെണ്ടമേളം, താലപ്പൊലി, മഹാബലിയെ എതിരേല്ക്കല് എന്നീ പരിപാടികള്‍ മലയാളിയുടെ സമൃദ്ധമായ സാംസ്കാരിക പാരമ്പര്യങ്ങള്‍ പുതുതലമുറയ്ക്ക് മനസ്സിലാകുന്നതിനും ഉള്‍കൊള്ളുന്നതിനും സാധിക്കും.
ഉച്ചയ്ക്ക് 12ന് ഓണസദ്യയ്ക്ക് ശേഷമുള്ള സാംസ്കാരിക സമ്മേളനത്തില്‍ മൊഡസ്റ്റോ സിറ്റി മേയര്‍ ഗരാഡ് മാര്‍ഷ് മുഖ്യാതിഥിയായിരിക്കും. പ്രശസ്ത മിനിസ്ക്രീന്‍ അവതാരക ശരണ്യ ഓണസന്ദേശം നല്‍കും. പരിപാടികളുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പ്രസിഡന്റ് സ്റ്റാന്‍ലി സാമുവേല്‍, സെക്രട്ടറി പ്രവീണ്‍ കുമാര്‍, പി.ആര്. പേഴ്സണ്‍ ടോം തരകന് എന്നിവര്‍ അറിയിച്ചു.
Comments