വാഷിങ്ങ്ടണ്‍ ഡിസി: വാഷിങ്ങ്ടണ്‍ മെട്രോ പ്രദേശത്തിലെ പ്രമുഖ പുരാതന ക്ഷേത്രമായ ശിവ-വിഷ്ണു ക്ഷേത്രത്തില്‍, ഈ വര്‍ഷം ഓണം ആഗസ്റ്റ് 30-ാം തീയ്യതി, ഞായറാഴ്ച ആഘോഷിക്കുന്നതാണ് എന്ന് ക്ഷേത്ര സമിതി ചെയര്‍മാനായ ശശിമേനോന് അറിയിച്ചു.
മേരിലാന്‍ഡിലെ ലാനത്തെ 6905 സിപ്രിയാനോ റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സന്നിദ്ധിയില്‍, ഓണാഘോഷത്തിന്റെ ഭാഗമായി, പരമ്പരാഗതമായ രീതിയില്‍ തൂശനിലയിട്ട്, 16 തരം വിഭവങ്ങളും പ്രഥമനും വിളമ്പിയാണ് ഓണസദ്യ നടത്തുന്നത്. സദ്യ ഉച്ചക്ക് 12.00 മണിക്ക് തുടങ്ങി 2.30ന് അവസാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഈ ഓണാഘോഷ പരിപാടികളിലും സദ്യയിലും പങ്കുചേരാനായി എല്ലാ മലയാളികളെയും കുടുംബസമേതം ക്ഷണിക്കുകയുണ്ടായി എന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
Comments