ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത സാഹിത്യകാരിയുമായ മാനസി പങ്കെടുക്കുന്നു. 1993ല്‍ `മഞ്ഞിലെ പക്ഷികള്‍' എന്ന ചെറുകഥാ സമാഹാരത്തിനു മാനസിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. കൂടാതെ മാനസിയുടെ ചെറുകഥയെ ആധാരമാക്കി നിര്‍മ്മിച്ച `പുനരധിവാസം' എന്ന മലയാള സിനിമയ്ക്ക് 2000ല്‍ മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി രാവിലെ പൊതു സമ്മേളനത്തില്‍ ചിന്മയ മിഷന് െ്രെടസ്റ്റേറ്റ് സെന്ററിലെ ആചാര്യന് സിദ്ധാനന്ത സ്വാമിജികള്‍ ഓണസന്ദേശം നല്‍കുന്നതാണ്. വിഭവ സമൃദ്ധമായ ഓണസദ്യ, കലാഭവന്‍ ലാല്‍ അങ്കമാലി അവതരിപ്പിക്കുന്ന മിമിക്രി, അനുഗ്രഹീത ഗായകര്‍ നയിക്കുന്ന ഗാനമേള, വിവധ നൃത്തനൃത്യങ്ങള്‍, ഇതര കലാസാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ മറ്റു പ്രത്യേകതകള്‍ ആണ്. ഓഗസ്റ്റ് 29 ന് ശനിയാഴ്ച രാവിലെ 10:30 മുതല്‍ ഫിലഡല്‍ഫിയ സീറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ വെച്ചു നടത്തപ്പെടുന്ന ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് സാബു സ്കറിയ 2679807923, വൈസ് പ്രസിഡന്റ് ദാനിയേല്‍ തോമസ് 2156817777, ജനറല്‍ സെക്രട്ടറി സിജു ജോണ്‍ 2674962080, ട്രഷറര്‍ ജോണ്സന് മാത്യു 2157409486, ആര്‍ട്സ് ചെയര്മാന് അനൂപ് ജോസഫ് 2674235060, പബ്ലിസിറ്റി ചെയര്മാന് സോബി ഇട്ടി 2678881373. ജനറല്‍ സെക്രട്ടറി സിജു ജോണ്‍ അറിയിച്ചതാണിത്.
Comments