ഹാമില്ട്ടണ്:ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് കാനഡയുടെ (കെ.സി.എ.സി) നേതൃത്വത്തില്‍ ഹാമില്ട്ടണ് മലയാളി അസോസിയേഷന് സ്കൂളില്‍ സമ്മര്‍ പിക്നിക്ക് ആഗസ്റ്റ് 22 ന് നടന്നു. നൂറു കണക്കിന് ക്നാനായ സമുദായ അംഗങ്ങള്‍ പങ്കെടുത്ത പരിപാടി കെ.സി.എ.സി പ്രസിഡന്റ് അനില്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. അനുഗ്രഹതീയമായ കാലാവസ്ഥയും രുചികരമായ ഭക്ഷണവും പിക്നിക്കിന്റെ ആവേശം കൂട്ടി. യുവതിയുവാക്കളുടെയും,പുരുഷന്മാരുടെയും ആവേശഭരിതമായ വടം വലി മത്സരം ഏവരുടെയും മനം കവര്‍ന്നു. പ്രായം തിരിച്ചുള്ള ഓട്ട മത്സരം, കസേര കളി, കാന്‍ ഡി പിക്കിംഗ് തുടങ്ങിയ വിവിധ കായിക മത്സരങ്ങള്‍ നടന്നു. ഇതിന് നേതൃത്വം നല്കിയ ജെറിന് നീറ്റുക്കാട്ട്, അനില്‍ ചാമക്കാല, ബൈനറ്റ് ആലപ്പാട്ട്, മിനു സോണി എന്നിവര്‍ ഏവരുടെയും പ്രശംസ ആകര്‍ഷിച്ചു.
യുവതി യുവാക്കളുടെ കൂടുതലായുള്ള സാന്നിധ്യം ഗഇഅഇ സംഗമത്തിന്റെ മറ്റൊരു സവിശേഷത ആയിരുന്നു. കെ.സി.സി.ന്.എ. പ്രസിഡന്റ് സണ്ണി പൂഴിക്കാലാ സന്നിഹിതനായിരുന്നു. കമ്മിറ്റി അംഗങ്ങളായ മിനു സോണി, അനില്‍ ചന്ദ്രപ്പളളി, ജോയി ചാക്കോ, തങ്കച്ചന് ചന്ദ്രപ്പളളി, വല്‍സ പൂഴിക്കാലാ, ഫിലിപ്പ് കൊച്ചുപ്പുരയില്, ബൈനറ്റ് ആലപ്പാട്ട്, ജെറിന് നീറ്റുക്കാട്ട്, ചാര്‍ളി ചിറയില്‍, ബിബു എബ്രാഹം, പ്രീത് പൂത്താട്ടേല്, മെറീനാ തെങ്ങനാട്ട്, ജോയല്‍ കല്ലിയാറ്റില് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. വ്യത്യസ്തമായ പരിപാടികള്‍ക്കൊണ്ട് സമ്പന്നമായിരുന്നു ഈ വര്‍ഷത്തെ ക്നാനായ പിക്നിക്ക്.
Comments