ഇന്‍ഡ്യയുടെ 69-മത് സ്വാതന്ത്രദിനം വേള്‍ഡ് മലയാളി കൗണ്‍സില്‍ സംയുക്തമായി ആഘോഷിച്ചു. 2015 ആഗസ്റ്റ് 16-ാം തീയതി Lal Pila Resturant Carrollton ല്‍ കൂടിയ സമ്മേളനത്തില്‍ WMC അമേരിക്കാ റീജിയന് ചെയര്മാന് ശ്രീ. ജോണ്സന് തലച്ചെല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഡാലസ് പ്രോവിന്‍സ്, നോര്‍ത്ത് ടെക്സാസ് പ്രൊവിന്‍സ് DFW പ്രോവിന്‍സ് എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് ശ്രീ. വര്‍ഗീസ് മാത്യു, ശ്രീ സിസിന് ചെറിയാന് ശ്രീ ഷാജി രാമപുരം എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു.
ലോക മലയാളി കൗണ്‍സിലിനെ പ്രതിനിധീകരിച്ച് ശ്രീ.ഗോപാലപിള്ള സംഘടനയുടെ ഒത്തൊരുമിച്ചുള്ള ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമായ രൂപരേഖകള്‍ നല്കി. ഡാളസ് പ്രൊവിന്‍സിനെ പ്രതിനിധീകരിച്ച് ശ്രീ ഫിലിപ്പ് തോമസ് ആശംസകള്‍ നേര്‍ന്നു.
ഡാലസ് പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ശ്രീ അലക്സ് അലക്സാണ്ടര്‍ പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്തതിനോടൊപ്പം നന്ദി പ്രകാശിപ്പിച്ചു. വിപുലമായ രീതിയിലുള്ള ഡിന്നറോടുകൂടി യോഗം സമാപിച്ചു.
2015 സെപ്റ്റംബര്‍ 6ന് വിപുലമായ രീതിയില്‍ സംയുക്ത ഓണഘോഷം ഗാര്‍ലാന്റ് സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് ആഡിറ്റോറിയത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു.
Comments