ഹൂസ്റ്റണ്‍ : ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വാര്‍ഷിക കണ്വന്ഷന് ഈ വര്‍ഷം സെപ്റ്റംബര്‍ 10 മുതല്‍ 13 വരെ(വ്യാഴം, വെള്ളി, ശനി, ഞായര്‍) ട്രിനിറ്റി ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.
അനുഗ്രഹീത കണ്വന്ഷന് പ്രസംഗകനും മിഷന്‍സ് ഇന്‍ഡ്യാ ജനറല്‍ സെക്രട്ടറിയുമായ ഡോ.ജോര്‍ജ്ജ് ചെറിയാന്(നവജീവോദയം, തിരുവല്ല) മുഖ്യപ്രസംഗകനായിരിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്ക് ഗാനശുശ്രൂഷയോടു കൂടി യോഗങ്ങള്‍ ആരംഭിയ്ക്കും. ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ സമാപന പ്രസംഗവും ഉണ്ടായിരിയ്ക്കുന്നതാണ്.
ഈ ആത്മീയ വിരുന്നിലേക്ക് സഭാ വ്യത്യാസമെന്യേ ഏവരും കടന്നുവന്ന് അനുഗ്രഹകരമാക്കി തീര്‍ക്കണമെന്ന് ഭാരവാഹികള്‍ ആഹ്വാനം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.കൊച്ചുകോശി ഏബ്രഹാം(വികാരി)-281 261 4603
റവ.മാത്യൂസ് ഫിലിപ്പ്(അസി.വികാരി)- 832 898 8699
ടി.എ.മാത്യു(സെക്രട്ടറി)- 713 436 2207
Comments