സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷന് കാല്ഗറിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 29-ന് കാല്‍ഗറി നോര്‍ത്ത് വെസ്റ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ച് നടന്നു. അഭിവന്ദ്യ ഡോ. തോമസ് മാര്‍ യൗസേബിയോസിന്റെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഇടവക വികാരി ഫാ. ജോണ്‍ കുര്യാക്കോസ്, ഫാ. തോമസ് പുതുപ്പറമ്പില്‍, ഫാ. റെജി മാത്യു, ഫാ. സാജോ ജേക്കബ്, ഫാ. റ്റോം ജോസ് കളത്തില്‍പറമ്പില്‍, ഫാ. തോമസ് വടശ്ശേരി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ യൗസേബിയോസ് നിലവിളക്ക് കൊളുത്തി സെന്റ് ജൂഡ് മിഷന് കാല്ഗറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റി കാല്ഗറിയുടെ ഡയറക്ടര്‍ ഫാ. സാജോ ജേക്കബ് ആശംസാ പ്രസംഗം നടത്തി. കാല്‍ഗറി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ. ബിന്നി എം. കുരുവിള, മേരി മദര്‍ ഓഫ് റിഡീമര്‍ ചര്‍ച്ച് പാസ്റ്റര്‍ ഫാ. ഷിബു കല്ലറയ്ക്കല്‍ എന്നിവരും പങ്കെടുത്ത പൊതുസമ്മേളനത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ കാനഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പങ്കെടുത്തു. സദസിന് ഇടവക വികാരി ഫാ. ജോണ്‍ കുര്യാക്കോസ് സ്വാഗതവും കോര്‍ഡിനേറ്റര്‍ ജോസഫ് ജോണ്‍ നന്ദിയും രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.malankaracatholicscalgary.ca സന്ദര്‍ശിക്കുക.
Comments