ഗാര്‍ലന്റ് : കേരളാ മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി. കോശിയ്ക്ക് സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
പ്രവാസി മലയാളി ഫെഡറേഷന്(പി.എം.എഫ്) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിയ്ക്കുന്ന സ്വീകരണ സമ്മേളനം സെപ്റ്റംബര്‍ 3ന് വ്യാഴം(ഇന്ന്) വൈകീട്ട് 7 മണിയ്ക്ക് ഗാര്‍ലന്റ് ഇന്ത്യന്‍ ഗാര്ഡന് റെസ്റ്റോറന്റിയാണ് സംഘടിപ്പിച്ചിരിയ്ക്കുന്നത്.
കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്, ബീഹാര്‍ ചീഫ് ജസ്റ്റിസ്, കേരളാ സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയര്മാന് എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുള്ള ജസ്റ്റിസ് കോശി ആദ്യമായാണ് ഡാലസ് സന്ദര്‍ശിയ്ക്കുന്നത്.
സ്വീകര്‍ത്ത യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പിഎംഎഫ് ജേതാക്കളായ പി.പി.ചെറിയാന്, തോമസ് രാജന് എന്നിവര്‍ അറിയിച്ചു.
Comments