ഗാര്‍ലന്റ് : കേരള അസ്സോസിയേഷന് ഓഫ് ഡാളസ് എല്ലാ വര്‍ഷവും നടത്തിവരാറുള്ള വാര്‍ഷീക പിക്നിക്കും, സ്പോര്‍ട്സും ഈ വര്‍ഷം സെപ്റ്റംബര്‍ 19 ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കും.
ഗാര്‍ലന്റ് ബ്രോഡ് വേയിലുള്ള കേരള കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മ്യൂസിക്കല്‍ ചെയര്‍, ടഗ് ഓഫ് വാര്, ഫാമിലി ഗെയിംസ് ഉള്‍പ്പെടെ വിവിധ കായിക പരിപാടികള്‍ സ്പോര്‍ട്സിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ബാര്‍ബിക്യൂ, കപ്പ പുഴുക്ക്, തുടങ്ങിയ വിഭവങ്ങളും പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കായി തയ്യാറാക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അസ്സോസിയേഷന് അംഗങ്ങളും അഭ്യൂദയകാംഷികളും പിക്ക്നിക്കിലും, സ്പോര്‍ട്സിലും വന്ന് പങ്കെടുക്കണമെന്ന് പിക്നിക്ക് റിക്രിയേഷന്‍ ഡയറക്ടര്‍ സിജു, കൈനിക്കര, സ്പോര്‍ട്സ് ഡയറക്ടര്‍ അനശ്വര്‍ മാംമ്പിള്ളി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
469 471 8634, 214 997 1385
Comments