ഡാളസ്: ആത്മഹര്‍ഷത്തിന്റെ ദിവ്യാനുഭവം പകരുന്ന ശ്രവണസുന്ദര ഗാനങ്ങളുമായ് ക്രൈസ്തവ സംഗീതലോകത്തെ മധുരഗായകന്‍ കെസ്റ്റര്‍ ഡാളസില്‍ എത്തിയിരിക്കുന്നു. ഡാളസ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഗായകനെ സ്വീകരിക്കുവാന്‍ സംഘാടകരായ ട്രൂമാക്സ് മീഡിയ ഡയറക്ടറായ വിത്സന് തരകന്, റവ.ബിജു തോമസ്, ബിജു ഡാനിയല്‍, സാബു യോഹന്നാന്, സോണി (മോര്‍ണിങ്ങ് സ്റ്റാര്‍), അനിയന് ഡാളസ്, ജോസ് ചെറിയാന്, ഈ പ്രോഗ്രാമിന്റെ സ്പോണ്‍സേഴ്സും വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധികളും എത്തിയിരുന്നു.
സയണ്‍ ഗോസ്പല്‍ അസംബ്ലിയും ട്രൂമാക്സ് മീഡിയയും സംയുക്തമായ് നടത്തുന്ന കെസ്റ്റര്‍ ലൈവ് ഓര്‍ക്കസ്ട്ര സെപ്തംബര്‍ 19 ന് സണ്ണിവെയല് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ വൈകിട്ട് 6.00 മണിക്ക് ആരംഭിക്കും. കെസ്റ്ററിനോടൊപ്പം വേദിയില്‍ അണിനിരക്കുന്നത് പ്രവാസിമലയാളികള്‍ക്ക് സുപരിചിതനായ ഗായകന് ബിനോയ് ചാക്കോയും ഗായിക സിസിലി ഏബ്രഹാമും സുനില്‍ സോളമനും സംഘവുമാണ് ഓര്ക്കസ്ട്രേഷന് നിര്‍വ്വഹിക്കുന്നത്.
ഡാളസ് പട്ടണത്തിലെ 40-ല്‍ പരം ക്രൈസ്തവസഭകളും സാംസ്കാരിക സംഘടനകളും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന അപൂര്‍വ്വ സംഗമത്തിന് ഇനി രണ്ട് സുദിനങ്ങള്‍ മാത്രം അവശേഷിക്കുന്നു.
ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ഫിലാഡല്‍ഫിയ തുടങ്ങിയ നഗരങ്ങളില്‍ കെസ്റ്റര്‍ ലൈവ് പ്രോഗ്രാമുകളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഇത് കൂടാതെ അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന കെസ്റ്റര്‍ പ്രോഗ്രാമിന്റെ തീയതികള്‍ ഉടന്‍തന്നെ പ്രസിദ്ധീകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരിക്കുന്നു. ഡാളസില്‍ നടക്കുന്ന കെസ്റ്റര്‍ ലൈവ് പ്രോഗ്രാമിന്റെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞിരിക്കുന്നു. ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനില്‍ ഇപ്പോഴും ടിക്കറ്റുകള്‍ ലഭ്യമാണ്.
website : www.kesterlive.com
Email: kesterlive@gmail.com
Venu : Sunny vale First Baptist Church 3018 N Beltline Rd, Sunnyvale, TX-75182
For more information Contact :
Wilson Tharakan - 972 841 8924
Biju Daniel - 972 345 3877
Sabu Yohannan - 469 688 9548
Morning Star - 4696821893
Aniyan Dalles - 214 288 4762
Comments