ഫിലാഡല്‍ഫിയ: പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വാനിയയുടെ വാര്‍ഷിക കണ്വന്ഷന് സെപ്റ്റംബര്‍ 18,19,20 തീയതികളില്‍ വൈകുന്നേരം 6.30 മുതല്‍ 2605 വെല്‍ഷ് റോഡിലുള്ള എബനേസര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രശസ്ത സുവിശേഷ പ്രസംഗകനും വേദ അധ്യാപകനുമായ പാസ്റ്റര്‍ ബെനിസന് മത്തായി വചന ശുശ്രൂഷ നിര്‍വഹിക്കും. സെപ്റ്റംബര്‍ 19-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രത്യേക ബൈബിള്‍ സെമിനാര്‍ എബനേസര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 20-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് എല്ലാ പെന്തക്കോസ്തല്‍ സഭകളും ചേര്‍ന്നുള്ള സംയുക്ത സഭാ ആരാധന 7101 പെന്വേ സ്ട്രീറ്റിലുള്ള പി.സി.പി ഓഡിറ്റോറിയത്തില്‍ നടക്കും. പാസ്റ്റര്‍ ജോണിക്കുട്ടി പി. ജോണ്‍ കോര്‍ഡിനേറ്ററായും, പാസ്റ്റര്‍ ജോര്‍ജ് മാത്യു സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.
Comments