ന്യൂയോര്‍ക്ക്: ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന് സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് ക്ലാര്‍ക്സ്ടൌണ്‍ സൌത്ത് ഹൈ സ്കൂളില്‍ വച്ച് പ്രസിഡന്റ് ഷാജിമോന്‍ വെട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 2011 സെപ്റ്റംബര്‍ 11 നു സംഭവിച്ച ആ വലിയ ദുരന്തത്തെക്കുറിച്ചും അതില്‍ ജീവന് നഷ്ടപ്പെട്ടവരെയും അനുസ്മരിക്കുകയുണ്ടായി. സംഭവം നടന്നതിന്റെ പിറ്റേ ദിവസം സ്ഥലം സന്ദര്‍ശിച്ചതും അന്നത്തെ അനുഭവത്തെക്കുറിച്ചും അദ്ദേഹം വിവരിക്കുകയുണ്ടായി.
യോഗത്തില്‍ പങ്കെടുത്തുകൊണ്ട് ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് പോള്‍ കറുകപ്പിള്ളില്‍, ഫൊക്കാന എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വിദ്യാ ജ്യോതി മലയാളം സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടഞ്ചിറ, സ്കൂള്‍ കോര്‍ഡിനേറ്റര്‍ ജോജോ ജെയിംസ്, ഇന്നസന്റ് ഉലഹന്നാന് എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തുകയുണ്ടായി.
Comments