You are Here : Home / USA News

ബ്രദര്‍ സജിത്ത്‌ കണ്ണൂര്‍ ഫിലാഡല്‍ഫിയയില്‍ ശുശ്രൂഷിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 23, 2015 11:17 hrs UTC

ലോകത്തിന്റെ എല്ലാ വന്‍കരകളിലുമായി ഈ നൂറ്റാണ്ടില്‍ ദൈവം അതിശക്തമായി ഉപയോഗിക്കുന്ന ബ്രദര്‍ സജിത്ത്‌ കണ്ണൂര്‍ ഫിലാഡല്‍ഫിയയില്‍ ശുശ്രൂഷിക്കുന്നു. അമേരിക്കയില്‍ അതിവേഗം വളരുന്ന സഭകളില്‍ ഒന്നായ ഫിലാഡല്‍ഫിയ റിവൈവല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 34 ദിവസമായി നടക്കുന്ന ദൈവ വചന പഠനത്തിനും പ്രാര്‍ത്ഥനയ്‌ക്കും ദൈവം അതിശക്തമായി ഈ നൂറ്റാണ്ടില്‍ ഉപയോഗിക്കുന്ന പാസ്റ്റര്‍ ജോണ്‍സര്‍ വര്‍ഗീസ്‌ (ബാംഗ്ലൂര്‍), പാസ്റ്റര്‍ അനിസണ്‍ (കാനഡ), ബ്രദര്‍ ഡാമിയന്‍ & സിസ്റ്റര്‍ ക്ഷമാ ഡാമിയന്‍ (കൊച്ചി) തുടങ്ങിയ ദൈവദാസന്മാര്‍ ശുശ്രൂഷിച്ചുകഴിഞ്ഞു. സെപ്‌റ്റംബര്‍ 22 ചൊവ്വാഴ്‌ച മുതല്‍ 24 വ്യാഴാഴ്‌ച വരെ നടക്കുന്ന മൂന്നുദിവസത്തെ സമാപന ദൈവവചന പഠനത്തിനും ദൈവീക രോഗ സൗഖ്യ ശുശ്രൂഷയ്‌ക്കും ബ്രദര്‍ സജിത്ത്‌ കണ്ണൂര്‍ നേതൃത്വം നല്‍കുന്നു. എല്ലാ ദിവസവും രാവിലെ 10 നും വൈകിട്ട്‌ 6.30-നും നടക്കുന്ന ദൈവവചന രോഗ സൗഖ്യ ശുശ്രൂഷയിലേക്ക്‌ ജാതിമത സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം.

 

ന്യൂലൈഫ്‌ കമ്യൂണിറ്റി ചര്‍ച്ച്‌, 2680 ഹണ്ടിംഗ്‌ടണ്‍ പൈക്ക്‌, ഹണ്ടിംഗ്‌ടണ്‍വാലി, പി.എ 19006 (New Life Community Church, 2680 Huntington Pike, Huntington Valley, PA 19006) -ല്‍ ദൈവ വചന പ്രഘോഷണം നടക്കുന്നത്‌. അഞ്ച്‌ ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിന്‌ അമേരിക്കയിലെത്തിയ ബ്രദര്‍. സജിത്ത്‌ കണ്ണൂര്‍ ശുശ്രൂഷയ്‌ക്കുശേഷം നാട്ടിലേക്ക്‌ മടങ്ങും. 20,000 മുതല്‍ 50,000 പേരാണ്‌ ബ്രദര്‍ സജിത്ത്‌ കണ്ണൂരിന്റെ ദൈവവചന പ്രഘോഷണം യു ട്യൂബില്‍ ഇതിനോടകം കണ്ടുകഴിഞ്ഞത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.prconline.org/ 215 680 3572.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.