ന്യൂജേഴ്സി : ബീറ്റ്സ് ഓഫ് കേരളയുടെ ഈ വര്‍ഷത്തെ ഓണാഘോഷം വൈവിധ്യവും വിപുലവുമായ പരിപാടികളുടെ നിറപകിട്ടില് ശ്രദ്ധേയമായി.
പ്രാര്‍ത്ഥന ഗാനത്തോടെ തുടക്കം കുറിച്ച പരിപാടികള്‍ ഓണത്തിന്റെ തനിമയും പ്രൗഢിയും മനോഹാരിതയും നിലനിര്‍ത്തികൊണ്ട് കാണികള്‍ക്ക് ഉജ്ജ്വല ദൃശ്യവിരുന്നു സമ്മാനിച്ചു. അതിമനോഹരമായ പൂക്കളം, ചെണ്ടമേളത്തിന്റെ അകമ്പടിയോടു കൂടെ മാവേലിക്ക് നല്കിയ പ്രൗഢഗംഭീരമായ വരവേല്പ് എന്നിവ പരിപാടികള്‍ക്ക് മാറ്റ് കൂട്ടി. തൂശനിലയില്‍ വിളമ്പിയ വിഭവ സമൃദ്ധമായ സദ്യ, തിരുവാതിര എന്നിവയും സംഘാടകര്‍ ഒരുക്കിയിരുന്നു.
ബീറ്റ്സ് ഓഫ് കേരള അസോസിയേഷന് അംഗങ്ങള്‍ എല്ലാവരും പ്രേമം സിനിമ സ്റ്റൈല്‍ വസ്ത്രവിധാനത്തില്‍ അരങ്ങു വാണപ്പോള്‍ ന്യൂജേഴ്സി നിവാസികള്‍ക്ക് ബീറ്റ്സ് ഓഫ് കേരളയുടെ വക മറ്റൊരു അസുലഭ ഓണാഘോഷ പരിപാടികള്‍ സമ്മാനമായി. പ്രസിഡന്റ് സുമേഷ് സുരേന്ദ്രന് ഓണാഘോഷത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു സംസാരിച്ചു. ഫൊക്കാന എക്സിക്യൂട്ടീവ് പ്രസിഡന്റ് ഫിലിപോസ് ഫിലിപ്പ് ഓണസന്ദേശം നല്കി. പ്രവാസി ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ സെക്രട്ടറി ജിനേഷ് തമ്പി(ന്യൂജേഴ്സി പ്രൊവിന്‍സ്) എന്നിവര്‍ ബീറ്റ്സ് ഓഫ് കേരളയുടെ നേട്ടങ്ങളെ പ്രശംസിക്കുകയും വരും വര്‍ഷങ്ങളിലേക്ക് എല്ലാവിധ ആശസകളും നേര്‍ന്നു. കലാപരിപാടികള്‍ക്ക് ശേഷം ഏര്‍പ്പെടുത്തിയിരുന്ന ഓണക്കളികളില്‍ വേറിട്ട് നിന്നത് വീറും വാശിയും നിറഞ്ഞ വടം വലി മത്സരമായിരുന്നു. ഓണാഘോഷത്തില്‍ സന്നിഹിതരായ ഏവര്‍ക്കും ബീറ്റ്സ് ഓഫ് കേരള സെക്രട്ടറി സാജന് ബാബു നന്ദി രേഖപ്പെടുത്തി.
വാര്‍ത്ത: ജിനേഷ് തമ്പി
Comments