You are Here : Home / USA News

ഫിലാഡല്‍ഫിയ ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച്‌ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 2 മുതല്‍ 4 വരെ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 25, 2015 11:06 hrs UTC

 

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ മാര്‍ത്തോമാ ഇടവകയായ ബഥേല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരുന്ന സുവിശേഷ കണ്‍വന്‍ഷന്റെ ഈവര്‍ഷത്തെ യോഗങ്ങള്‍ ഒക്‌ടോബര്‍ 2 മുതല്‍ 4 വരെ ഇടവക ദേവാലയത്തില്‍ വെച്ച്‌ (532 Levick St, Philadelphia, PA 19111) നടക്കുന്നതാണ്‌.

സുപ്രസിദ്ധ സുവിശേഷ പ്രാസംഗികന്‍ ജോസ്‌ പാണ്ടനാട്‌ വചനപ്രഘോഷണം നടത്തും. ഇടവക വികാരി റവ ജിജു ജോണ്‍ കണ്‍വന്‍ഷന്‍ നടത്തിപ്പിന്‌ നേതൃത്വം നല്‍കും. ഒക്‌ടോബര്‍ 2,3 തീയതികളില്‍ വൈകിട്ട്‌ 6.30-നും, നാലാം തീയതി രാവിലെ 9.30-ന്‌ ആരാധനയോടനുബന്ധിച്ചും കണ്‍വന്‍ഷന്‍ പരിപാടികള്‍ ആരംഭിക്കും.

ഇടവക ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിക്കും. പോഷക സംഘടനകള്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്ക്‌ നേതൃത്വം നല്‍കും. കണ്‍വന്‍ഷനിലേക്ക്‌ ഭാരവാഹികള്‍ ഏവരേയും സ്വാഗതം ചെയ്‌തു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. ജിജു ജോണ്‍ (215 480 3752).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.