സിനിമാ നൃത്ത സംഗീത രംഗത്തെ അതുല്യ പ്രതിഭകളെ ഒന്നിച്ച് അണിനിരത്തികൊണ്ടുള്ള അത്യന്തം പുതുമയാര്‍ന്ന നൃത്ത സംഗീത സ്റ്റേജ് ഷോ ഒക്ടോബര്‍ 11(ഞായര്‍) ഡാളസില്‍ അരങ്ങേറുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രധാന ലക്ഷ്യമാക്കി 2012 ല്‍ ഡാളസില്‍ പ്രവര്‍ത്തനമാരംഭിച്ച ഡാളസ് എയ്സ് ലയണ്‍സ് ക്ലബ്ബാണ് ഈ കലാ വിരുന്നിന് ഡാളസില്‍ ആതിഥേയത്വം വഹിക്കുന്നത്. ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളുടെ ഭാഗമായിട്ടുള്ള വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ കഴിഞ്ഞ 3 വര്‍ഷക്കാലമായി വിജയകരമായി സൗത്ത് ഏഷ്യന്‍ വിഭാഗത്തില്‍പ്പെട്ടവരെ പ്രധാനമായും ബോണ്‍ മാരോ രജിസ്ട്രിയില്‍ അംഗങ്ങളാക്കിയ ഈ സംഘടനയുടെ രണ്ടാമത്തെ സംരംഭമാണ് 'ഹൃദയസ്പര്‍ശം 2015'. സാമ്പത്തീക ക്ലേശം മൂലം ജീവിതം വഴിമുട്ടിയ മലയാളി സഹോദരങ്ങളെ' സൗജന്യ ഹൃദയ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയെന്ന ലക്ഷ്യ പൂര്‍ത്തീകരണത്തിനായി ഫണ്ട് സ്വരൂപിക്കുകയെന്നതാണ് ഇതിന്റെ ഉദ്ദേശ ലക്ഷ്യം.
പ്രശസ്ത സംവിധായകനും, ഡോക്യുമെന്റേറിയനുമായ വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ഈ ഷോയില്‍, സിനിമാ രംഗത്തെ അതുല്യ പ്രതിഭയായ ജഗദീഷിനോടൊപ്പം പതിനാറില്പരം കലാകാരന്മാരും, കലാകാരികളും അണിനിരക്കുന്നു.
സ്ത്രീപ്രകൃതിതന്നെയാണെന്ന കാഴ്ചപ്പാടില്‍, സ്ത്രീയുടെ യാത്രയെന്നതു പ്രകൃതിയുടെ പരിവര്‍ത്തനങ്ങളായ വസന്തം, ശിശിരം, വര്‍ഷം, ഹേമന്തം തുടങ്ങിയ ഋതുക്കളിലൂടെ പ്രണയം, വിരഹം, കോപം, കാത്തിരിപ്പ് എന്നിവ അതിമനോഹരമായി വേദിയില്‍ അവതരിപ്പിക്കപ്പെടുകയാണ്. സംഗീത നൃത്തങ്ങളിലൂടെ പ്രകൃതിയോടുത്തുള്ള ഈ യാത്രയില്‍ ഉപകരണ സംഗീത ഫുഷന്‍ തമിഴ്, ഹിന്ദി, മലയാള സിനിമാ ഈണങ്ങള്‍ ഫോക്ക്, കഥക്, മോഹനിയാട്ടം, ഫ്യൂഷന്‍ എന്നിവ അതിനൂതനമായി സമന്യയിപ്പിച്ചിരിക്കുന്നു. ഈ ഷോയുടെ സംഗീതം പ്രശസ്ത ഹിന്ദുസ്ഥാനീ സംഗീതജ്ഞനും, ഈ വര്‍ഷത്തെ, കേരള സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ജേതാവുമായ പണ്ഡിറ്റ് രമേശ് നാരായണന് നിര്‍വഹിക്കുന്നുവെന്നത് തന്നെ ഈ ഷോയുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.
താളവിദ്വാന് പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന് കുട്ടി, ശ്രീ കരുണാമൂര്‍ത്തി തുടങ്ങിയവര്‍ക്കൊപ്പം നൃത്തകലക്ക് വിസ്മയമാനം നല്കിയ സമുദ്ര ആര്‍ട്സിലെ മധു& സജീവ് കോറിയോഗ്രാഫി നിര്‍വഹിക്കുന്നു എന്നുള്ളതും ഈ ഷോയുടെ പ്രത്യേകതയാണ്. നൃത്തവേദിയില്‍ രചനാ നാരായണ്‍കുട്ടി, ആതിര ശങ്കര്‍, അഞ്ജന ഝാ എന്നിവരും ഒത്തു ചേരുന്നു.
പ്രകൃതിയുടെ വിവിധ ഭാവങ്ങളോട് അലിഞ്ഞു ചേര്‍ന്നുള്ള ഈ യാത്രയില്‍ സഹയാത്രികരാകുന്നതിനും, സഹജീവികളുടെ, വേദനകളില്‍ അവരോടൊത്ത് പങ്കു ചേരുന്നതിനും, ലഭിക്കുന്ന ഈ സുവര്‍ണാവസരം പാഴായി പോകാതിരിക്കുവാന്‍, ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികല്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
1. ജോജൊ കോട്ടക്കല്‍-972-904-1857
2. പോള്‍ സെബാസ്റ്റിയന്-214-207-9341
Comments