You are Here : Home / USA News

മാത്യൂസ്‌ ചെരുവില്‍ മോസ്റ്റ്‌ വാല്യൂബിള്‍ പ്ലെയര്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, September 28, 2015 11:13 hrs UTC

ചിക്കാഗോ: ചിക്കാഗോയില്‍ വച്ചു നടന്ന പതിനേഴാമത്‌ അന്താരാഷ്ട്ര 56 ചീട്ടുകളി മത്സരത്തില്‍ മോസ്റ്റ്‌ വാല്യൂബിള്‍ പ്ലെയറായി മാത്യൂസ്‌ ചെരുവിലിനെ തിരഞ്ഞെടുത്തു. അമേരിക്കന്‍ ഐക്യ നാടുകളില്‍ നിന്നും, കാനഡയില്‍ നിന്നും, ഇന്ത്യയില്‍ നിന്നുമായി നിരവധി ടീമുകള്‍ പങ്കെടുത്ത 56 ചീട്ടു കളി മത്സരത്തിന്റെ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ഡിട്രോയിറ്റില്‍ നിന്നുള്ള ജോസഫ്‌ മാത്യൂ (അപ്പച്ചന്‍) ആയിരുന്നു. ഈ പതിനേഴു വര്‍ഷങ്ങള്‍ ഈ മത്സരം നടത്തുവാന്‍ സാധിച്ചത്‌, 56 ചീട്ടു കളിയെ സ്‌നേഹിക്കുന്നവരുടെ പിന്തുണ ഒന്ന്‌ മാത്രമാണെന്നു അപ്പച്ചന്‍ പറഞ്ഞു. ഈ വര്‍ഷത്തെ ചാമ്പ്യന്മാരായത്‌ ചിക്കാഗോയില്‍ നിന്നുള്ള സൈമണ്‍ ചക്കാലപടവില്‍, തോമസ്‌ കടിമ്പള്ളി, കുര്യന്‍ തൊട്ടിച്ചിറയില്‍ എന്നിവരുടെ ടീമാണ്‌. രണ്ടാം സ്ഥാനം ലഭിച്ചത്‌ ഡിട്രോയിറ്റില്‍ നിന്നുള്ള മാത്യൂസ്‌ ചെരുവില്‍, ജോര്‍ജ്‌ വണ്ണിലം, ജോസഫ്‌ മാത്യൂ എന്നിവര്‍ക്കാണ്‌.

 

മൂന്നാം സ്ഥാനം ലഭിച്ചത്‌ ന്യൂയോര്‍ക്കില്‍ നിന്നുള്ള ടോം തോമസ്‌, ഷാജി എം തോമസും, ന്യൂജേഴ്‌സിയില്‍ നിന്നുള്ള ജോര്‍ജ്‌ സൈമണ്‍ എന്നിവരുടെ ടീമിനാണ്‌. നാലാം സ്ഥാനം ഡിട്രോയിറ്റില്‍ നിന്ന്‌ തന്നെയുള്ള സക്കറിയ, സുരേഷ്‌ സക്കറിയ, വര്‍ഗീസ്‌ എന്നിവരുടെ ടീമിനാണ്‌. ജോസഫ്‌ മുല്ലപ്പള്ളി (ചെയര്‍ പേഴ്‌സണ്‍), കുര്യന്‍ നെല്ലാമറ്റം (ഇവെന്റ്‌റ്‌ മാനേജര്‍), സൈമണ്‍ ചക്കാലപടവില്‍ & ബിജു കുന്നേല്‍ (ഫുഡ്‌ കോ ഓര്‍ഡീനേറ്റര്‍), കുര്യന്‍ തോട്ടിച്ചിറയില്‍ (രജിസ്‌ട്രേഷന്‍), ജിമ്മി തോമസ്‌ & സാജു (റ്റെക്‌നോളോജി), ബെന്നി കളപ്പുരയ്‌ക്കല്‍, ജോസ്‌ പിണര്‍കയില്‍, മൈക്കല്‍ മണിപറമ്പില്‍, ജോര്‍ജ്‌ പുതുശേരിയില്‍ എന്നിവരാണ്‌ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‌കിയത്‌. ജോര്‍ജ്‌ വണ്ണിലമും സുനില്‍ മാത്യൂവും ഗെയിം കണ്ട്രോള്‍ കമ്മിഷ്‌ണര്‍മാരായിരുന്നു. മാത്യൂസ്‌ ചെരുവില്‍, ഷാജഹാന്‍ എന്നിവര്‍ റൂള്‍സ്‌ കോ ഓര്‍ഡീനേറ്റര്‍മാരും, ജോസഫ്‌ മത്യൂവും, ജോസ്‌ മുല്ലപ്പള്ളിയും സാബു സ്‌കറിയയും ടൂര്‍ണമെന്റ്‌ കോ ഓര്‍ഡിനേറ്റര്‍മാരും ആയിരുന്നു. പരിപാടികള്‍ വന്‍ വിജയമാക്കിയതില്‍ അപ്പച്ചന്‍ എല്ലാവരോടും നന്ദി പറഞ്ഞു, അതോടൊപ്പം അടുത്ത വര്‍ഷം ഡിട്രോയിറ്റില്‍ വച്ചു നടത്തപ്പെടുന്ന 18ആമത്‌ അന്താരാഷ്ട്ര 56 ചീട്ടു കളിയിലേക്കു എല്ലാവരെയും ക്ഷണിക്കുകയും ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.