You are Here : Home / USA News

ന്യൂയോര്‍ക്കില്‍ അയ്യപ്പ ക്ഷേത്ര പ്രതിഷ്‌ഠ

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Thursday, October 01, 2015 06:59 hrs UTC

 

ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ അയ്യപ്പ ഭക്തരുടെ ചിരകാലഭിലഷം പുവണിയുന്നു. വേള്‍ഡ്‌ അയ്യപ്പ സേവ ട്രസ്റ്റിന്റെ നേതൃത്വത്തില്‍  അയ്യപ്പ സ്വാമി ക്ഷേത്രം ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ ചെസ്റ്ററില്‍ 2015 നവംബര്‍ മാസം 14,15 ദിവസങ്ങളില്‍
 പ്രതിഷ്‌ഠാകര്‍മത്തോടെ അരംഭിക്കുന്നതാണ്‌.  ഈ മംഗള സുദിനങ്ങ
ള്‍ അത്മിയതയുടെ ആകാശ ഗോപുരങ്ങളിലെ ഭദ്രദിപങ്ങളായി പരിലസിക്കുവാന്‍ അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടകട്ടെ എന്ന്‌ പ്രര്‍ത്ഥിക്കുന്നു.

ശ്രീഅയ്യപ്പ സ്വാമിക്കൊപ്പം ഗണേഷ്‌ ജിയുടെയും ഹനുമാന്‍ജി യുടെയും വിഗ്രഹങ്ങള്‍ നാട്ടില്‍ നിന്നും വലിയ ജനാവലിയുടെ പ്രാര്‍ത്ഥന ഏറ്റു വാങ്ങി ന്യൂയോര്‍ക്കിലെത്തുന്നു. ഗുരു സ്വാമി പാര്‍ഥസാരഥി പിള്ളയ്‌ക്കൊപ്പം  വേള്‍ഡ്‌ അയ്യപ്പ സേവ ട്രസ്റ്റ്‌ന്റെ ബോര്‍ഡ്‌ അംഗങ്ങള്‍ ഒക്ടോബര്‍ ആദ്യ വാരം വിഗ്രഹം ഏറ്റു വാങ്ങുവാന്‍ നാട്ടില്‍ എത്തുന്നു.

ശബരിമലയിലെ വിഗ്രഹത്തിന്റെ തനി രൂപം പഞ്ചലോഹത്തില്‍ വാര്‍ത്ത്‌ ശബരിമല തന്ത്രി ബ്രഹ്മശ്രീ രാജീവരുടെ പ്രത്യേക പുജകള്‍ക്‌ ശേഷം ആറന്‍മുള, റാന്നി , പുതിയകാവ്‌ , കോട്ടാരക്കര, കൊല്ലം, തിരുവനത്തപുരം എന്നിവടങ്ങളിലെ സ്വീകരണത്തിനും വരവേല്‍പിനും ശേഷം ഒക്ടോബര്‍ അവസാനത്തോടെ ന്യൂയോര്‍ക്കില്‍ എത്തുന്നു. സുര്യകാലടിമന സുര്യന്‍ സുബ്രമണ്യ ഭട്ടതിരിപ്പാട്‌ തുടങ്ങി വെച്ച സ്വര്‍വൈശ്വര്യ ക്ഷേത്ര  പുജയുടെ ഫലം ന്യൂയോര്‍ക്കില്‍ സത്യമായി മാറുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വേള്‍ഡ്‌ അയ്യപ്പ സേവ ട്രസ്റ്റിന്റെ ക്ഷണം സ്വികരിച്ചു എത്തിയ കാണിപയ്യൂര്‍ നാരായണന്‍ നബുതിരിയുടെ പ്രവചനം അപ്പാടെ സത്യമായി മാറുന്ന ധന്യ മുഹുര്‍ത്ഥം യാഥാര്‍ത്ഥ്യമാകുന്നു.

ന്യൂയോര്‍ക്കിലെ വിവിധ സംഘടനകളുടെയും സാംസ്‌കാരിക, മത മേലദ്ധ്യഷന്‍മരുടെയും സര്‍വോപരി  എല്ലാ അയ്യപ്പ ഭക്തരുടേയും സഹകരണത്തിന്റെ പ്രതിഫലനം വൈറ്റ്‌ പ്ലെന്‍സില്‍ പൂവണിയുന്നു. വിഗ്രഹം എത്തി കഴിഞ്ഞലുടെനെ ബാലാലയ പ്രതിഷ്‌ഠാകര്‍മം ബ്രഹ്മശ്രീ സതിഷ്‌ ശര്‍മയുടെ നേതൃത്വത്തില്‍.
വിഗ്രഹ സ്‌പോണ്‍സര്‍ഷിപ്‌, വിളക്‌ സമര്‍പ്പണം, വിവിധ പുജകള്‍, കാര്‍ പൂജ, നാമകരണം, ചോറുണ്‌, അഭിഷേകം, നീരാന്ജനം, പിടിയരി, തുടങ്ങി നിരവധി വഴിപാടുകള്‍ക്കുള്ള സൗകര്യങ്ങള്‍ ഉണ്ട്‌. നിത്യേന ഭജനയും വിജ്ഞാന പ്രഭാഷണവും മുഖ്യ അജണ്ടയില്‍ ഉള്ളതായി ഗുരുസ്വാമി അറിയിച്ചു. ജനറല്‍ സെക്രട്ടറി ഡോക്ടര്‍ പത്മ്‌ജാ പ്രേമിന്റെ നേത്ര്യത്വത്തില്‍ മഹിള വിഭാഗം പ്രസാദ വിതരണ
വും അന്നദനവും എല്ലാ ദിവസവും നടത്തുന്നു.

വളരെ ലളിതവും എന്നാല്‍ പരിപുര്‍ണ്ണ സമര്‍പ്പണത്തോടെയും നടത്തുന്ന   വേള്‍ഡ്‌ അയ്യപ്പ സേവ ട്രസ്റ്റ്‌ന്റെ പ്രവര്‍ത്തനം ശ്ലാഘനിയും തന്നെ എന്ന്‌ ഓരോ അയ്യപ്പ ഭക്തരും ഏറ്റുപറയുന്നു. ന്യൂയോര്‍ക്കലെ മധ്യമ പ്രവര്‍ത്തകരുടേയും ഇതര മതസ്ഥരുടേയും സഹകരണം പ്രവര്‍ത്തനങ്ങള്‍ക്‌ കരുത്തേകി. ഈ
ക്ഷേത്രം സര്‍വദേശിയ വീക്ഷണത്തോടെയാണ്‌ ഉയര്‍ന്നു വരുന്നത്‌. എല്ലാ ഭക്തര്‍കും ഒരുപോലെ സ്വന്തം എന്ന്‌ പറയത്തക്ക രീതിയില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടും ഭക്തിയോടും മുമ്പോട്ടുകൊണ്ടുപോകുവാന്‍ എന്നും അയ്യപ്പസ്വാമി കടാക്ഷിക്കുമാറകേട്ടെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.