ഡാളസ് (ടെക്സസ്): ഒക്ടോബര്‍ ഏഴിനു വാഹനാപകടത്തില്‍ മരിച്ച റിനോ അലക്സിന്റെ മൃതദേഹം ഒക്ടോബര്‍ 11-ന് ഞായറാഴ്ച വൈകിട്ട് 4 മുതല്‍ 6 വരെ ഡാളസ് മാര്‍ത്തോമാ ചര്‍ച്ചില്‍ (ഫാര്‍മേഴ്സ് ബ്രാഞ്ച്) പൊതുദര്‍ശനത്തിനു കൊണ്ടുവരും. തുടര്‍ന്ന് മെമ്മോറിയല്‍ സര്‍വ്വീസും ഉണ്ടായിരിക്കും. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് (ആര്‍ലിംഗ്ടണ്‍) സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്നു റിനോ. നിരണം കാട്ടുനിലത്ത് കെ.ജി അലക്സിന്റേയും റാന്നി മന്ദമരുതി മഠത്തില്‍പറമ്പില്‍ ജെസ്സിയുടേയും മൂന്നാമത്തെ പുത്രനാണ്. പൊതുദര്‍ശനത്തിനുശേഷം കേരളത്തിലേക്ക് കൊണ്ടുപോകും. സംസ്കാര ശുശ്രൂഷകള്‍ നിരണം സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ പിന്നീട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 214 534 5732.
Comments