ജോയി തുമ്പമണ്‍
ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള 14 പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ 23-ന് വൈകിട്ട് 7 മണിക്ക് ആരംഭിക്കും. എച്ച്.പി.എഫ് പ്രസിഡന്റ് പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. 23,24 തീയതികളില്‍ (വെള്ളി, ശനി) വൈകിട്ട് നടക്കുന്ന മീറ്റിംഗുകള്‍ പൊതുമീറ്റിംഗുകള്‍ ആയിരിക്കും. 25-ന് ഞായറാഴ്ച സംയുക്ത ആരാധനയും, തിരുവത്താഴ ശുശ്രൂഷയും നടക്കും. എച്ച്.പി.എഫ് എന്ന യുവജന സംഘടനയുടെ മീറ്റിംഗുകളും സഹോദരീ സമാജത്തിന്റെ മീറ്റിംഗുകളും നടക്കുന്നതാണ്. റവ. റൂഡി ബോന്‍ഡ്, റവ. ആന്‍ഡ്രസ് ബിസോണായി, റവ. റിച്ചാര്‍ഡ് ഹേര്‍ഡ്, ഡോ. ദിലീപ് ജോസഫ് എന്നിവര്‍ ദൈവ വചനത്തില്‍ നിന്ന് പ്രഭാഷണങ്ങള്‍ നടത്തും. മറ്റു യുവജനങ്ങള്‍ക്ക് വിവിധ സഭകളുടെ ശുശ്രൂഷകന്മാര് നേതൃത്വം കൊടുക്കും. പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍ (പ്രസിഡന്റ്), പാസ്റ്റര്‍ മാത്യു ഫിലിപ്പ് (വൈസ് പ്രസിഡന്റ്), സജി ദാനിയേല്‍ മാത്യൂസ് (സെക്രട്ടറി), രാജന് ജോര്‍ജ് (ട്രഷറര്‍), ഫെഡി ചെറിയാന് (സോംഗ് കോര്‍ഡിനേറ്റര്‍), ജോണ്സണ് മാത്യു (ചാരിറ്റി കോര്‍ഡിനേറ്റര്‍), ജോയ് തുമ്പമണ്‍ (മീഡിയ) എന്നിവര്‍ നേതൃത്വം നല്കുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, യുവജന മീറ്റിംഗുകള്‍ എന്നിവ നടത്തിവരുന്നു. ക്രിസ്റ്റി വര്‍ഗീസ്, ഏലിയാമ്മ ജോര്‍ജ്, വത്സമ്മ കുര്യന്, എല്‍സി ജോണ്‍ ഐസക്ക് എന്നിവര്‍ ലേഡീസ് മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്കുന്നു.
Comments