ആഗോള സുറിയാനി സഭയുടെ ആര്‍ച്ച് കോര്‍ എപ്പിസ്ക്കോപ്പായും, മലങ്കര മല്പാനും, മുന്‍ വൈദീക ട്രസ്റ്റിയുമായ, വന്ദ്യ കണിയാംപറമ്പില്‍ കുര്യന് ആര്‍ച്ച് കോര്‍ എപ്പിസ്ക്കോപ്പായുടെ വേര്‍പാടില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസന കൗണ്‍സില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സെക്രട്ടറി റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി അറിയിച്ചു. സുറിയാനിസഭയുടെ ഏക ആര്‍ച്ച് കോര്‍ എപ്പിസ്ക്കോപ്പായും, സുറിയാനി ഭാഷാ പണ്ഡിതനും, നൂറിലധികം കൃതികളുടെ രചിയിതാവുമായ ഈ വന്ദ്യ വൈദീകന്, സത്യവിശ്വാസ സംരക്ഷത്തിനും, സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ പഠിപ്പിക്കുന്നതിനുമായി നല്കിയ സേവനങ്ങള്‍ ഒരിക്കലും വിസ്മരിക്കാനാവുന്നതല്ലെന്നും, ഏതൊരു വിശ്വാസിക്കും, ആ സമര്‍പ്പണ ജീവിതം പ്രചോദനമേകുന്നതാണെന്നും, ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് ഓര്‍മ്മിപ്പിച്ചു. ദൈവ സന്നിധിയിലേക്ക് യാത്രയായിരിക്കുന്ന ഈ ദൈവ ദാസന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുവാന്‍, ഓരോ സഭാംഗങ്ങളും കടപ്പെട്ടിരിക്കുന്നുവെന്നും അഭിവന്ദ്യ മെത്രാപ്പോലീത്താ ഉദ്ബോധിപ്പിക്കുകയുണ്ടായി. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
Comments