ന്യൂയോര്‍ക്ക്: ഓള്‍ഡ് ബെത്ത്പേജിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ ഇടവക തിരുനാള്‍ ഒക്ടോബര്‍ 11-ന് ഭക്തിപൂര്‍ണ്ണമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഒക്ടോബര്‍ രണ്ടിന് കൊടിയേറ്റത്തിനുശേഷം പത്തുദിവസം കൊന്തനമസ്കാരം നടത്തിയിരുന്നു. ഒക്ടോബര്‍ 11-ന് നാലുമണിക്ക് ഭക്തിനിര്‍ഭരവും വര്‍ണ്ണശബളവുമായ പ്രദക്ഷിണത്തിനുശേഷം റവ.ഡോ. ഏബ്രഹാം കരോട്ടിന്റെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും മറ്റ് കര്‍മ്മങ്ങളും ആചരിച്ചു. റവ.ഫാ. സണ്ണി മാത്യു സുവിശേഷ പ്രസംഗം നടത്തി. രാമനാഥപുരം ബിഷപ്പ് പോള്‍ ആലപ്പാട്ട്, വികാരി ഫാ. ലിഗോറി ജോണ്സണ് ഫിലിപ്പ്സ് തുടങ്ങി അനേകം വൈദീകര്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്ന് വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ജോണി സൈമണും കുടുംബാംഗങ്ങളുമാണ് ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്.
Comments