ജീനോ കോതാലടിയില്‍
ക്നാനായ കാത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണന്‍ കൗണ്‍സില്‍ അംഗമായിരുന്ന ബിജു തുരുത്തിയിലിന്റെ ഓര്‍മ്മയ്ക്കായി, ചിക്കാഗോ കെ. സി. എസ് സംഘടിപ്പിച്ച ബിജു തുരുത്തിയില്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റ് ഷാംബര്‍ഗിലുള്ള ഇഗ്രറ്റ് ബാഡ്മിന്റണ്‍ ക്ലബില്‍ വെച്ച് നടത്തപ്പെട്ടു. മിഡില്‍ സ്കൂള്‍ കുട്ടികളുടെ സൗഹൃദമത്സരത്തോടെയാണ് ആരംഭിച്ചത്. സിംഗിള്‍സ് വിഭാഗത്തില്‍ ഷാബിന് മാത്യു കുരുട്ടുപറമ്പില്‍ കിരീടവും ജസ്റ്റിന് മാണിപറമ്പില്‍ റണ്ണര്‍ അപ്പ് സമ്മാനവും നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ ലൂക്കാസ് ചെറിയത്തില്‍ ഒന്നാം സമ്മാനവും, ജോയല്‍ മാക്കില്‍, ജേയ്ക്ക് പടിഞ്ഞാറേല് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഷാബിന് മാത്യു കുരുട്ടുപറമ്പിലും ജിബി കൊല്ലപ്പള്ളിയും ഡബിള്‍സ് ചാമ്പ്യന്മാരും ലൂക്ക് ആലപ്പാട്ട്, ജോയ്സ് ആലപ്പാട്ട് എന്നിവര്‍ റണ്ണര്‍ അപ്പും ആയി. കെ.സി. എസ് ഭാരവാഹികളായ ജോസ് കണിയാലി, റോയി നെടുംചിറ, ജീനോ കോതാലടിയില്‍, എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു. ലൈസമ്മ തുരുത്തിയില്‍, സിസിലിയാ തുരുത്തിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കെ. സി. എസ് സ്പോര്‍ട്സ് ഫോറം ചെയര്മാന് ഷിജു ചെറിയത്തില്‍, ഷാബിന് കുരുട്ടുപറമ്പില്‍, ലൂക്ക് ആലപ്പാട്ട്, നിമ്മി തുരുത്തുവേലില്‍, ജോസ് മണക്കാട്ട് എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്കി. ബിജോയ് കാപ്പന്, ജെയിംസ്, രന്ജു ഗോപിനാഥന്, ബാബു എബ്രാഹം എന്നിവര്‍ റഫറിമാരായി സേവനം ചെയ്തു.
Comments