ന്യൂയോര്‍ക്ക്: ലോകമലയാളികള്‍ക്ക് നേരോടെ നിരന്തരം നിര്‍ഭയം വാര്‍ത്തകള്‍ എത്തിക്കുന്ന ഏഷ്യാനെറ്റ് കുടുംബത്തിലെ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്കു സംപ്രേഷണം ചെയ്യുന്ന അമേരിക്കന്‍ കാഴ്ച്ചകളില്‍ ഈയാഴ്ച്ച, പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന് ജയരാജുമായുള്ള പ്രത്യേക അഭിമുഖ സംഭാഷണമാണ്. ഏകദേശം നാല്‍പ്പതോളം സിനിമകള്‍ മലയാളി സിനിമാ പ്രേമികള്‍ക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. മലയാള ഭാഷയോടും, സംസ്കാരത്തോടും,സിനിമയടക്കമുള്ള കലകളോടും പ്രവാസികള്‍ കാണിക്കുന്ന താത്പര്യം, പ്രശംസനീയമാണെന്നു അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം അമേരിക്കന്‍ പശ്ചാത്തലത്തില്‍ സിനിമയെടുക്കുവാന്‍ താത്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ക്കും ഇതില്‍ അവസരം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ചിത്രങ്ങളായ കരുണത്തിലും, ഒറ്റാലിലുമൊക്കെ മുന്‍ പരിചയമില്ലാത്ത വ്യക്തികളെയാണ് ഉള്പ്പെടുത്തിരുന്നതെന്നും, നാടകീയതയില്ലാതെ ഒരു മനുഷ്യന് സാധാരണ രീതിയില്‍ പെരുമാരുന്നതിനെ വെല്ലാന്‍ ഒരു അഭിനേതാവിനും കഴിഞ്ഞെന്നു വരില്ലാന്നും അദ്ദേഹം പറഞ്ഞു. സിനിമ ഒരിക്കലും ഇല്ലാതാകില്ല, ഇപ്പോഴും പുതിയ സിനിമകള്‍ തിയറ്ററുകളില്‍ നിരഞ്ഞോടുന്നു. പക്ഷെ മലയാള ഭാഷ നമുക്ക് നഷ്ടമാകുന്ന സ്ഥിതി വിശേഷമാണിന്നുള്ളതെന്നു അദ്ദേഹം പറഞ്ഞു. 1996ലെ ദേശാടനം, കളിയാട്ടം തുടങ്ങിയവ അദ്ദേഹത്തിന്റെ വന്‍ ഹിറ്റായ ചിത്രങ്ങളില്‍ ചിലതാണ്. വീണ്ടും വിത്യസ്ത അമേരിക്കന്‍ വിശേഷങ്ങളുമായി അടുത്താഴ്ച്ചയും അമേരിക്കന്‍ കാഴ്ച്ചകള്‍ ലോകമലയാളികളുടെ മുന്നില്‍ എത്തും. ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളുടെ അവതാരകന് ഡോ:കൃഷ്ണ കിഷോറാണ് കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രോഡ്യൂസര്‍ രാജു പള്ളത്ത് 732 429 9529
Comments