ഡാലസ്: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപ്പതിമൂന്നാം ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 6,7,8 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. റവ.ഫാ. ജോജി കെ ജോയ്, റവ. ഡീക്കന്‍ അരുണ്‍ വര്‍ഗീസ് എന്നിവരാണ് ഈവര്‍ത്തെ മുഖ്യാതിഥികള്‍. നവംബര്‍ ആറാംതീയതി വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, 8 മണിക്ക് ധ്യാനപ്രസംഗവും നടത്തപ്പെടും. ഏഴാം തീയതി ശനിയാഴ്ച രാവിലെ 7.30-ന് പ്രഭാത നമസ്കാരവും എട്ടുമണിക്ക് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്ന് ഡാലസ് ഏരിയ എം.ജി.ഒ.സി.എസ്.എം റിട്രീറ്റ് സെന്ററും, ഉച്ചകഴിഞ്ഞ് 1.30-നു ഒ.സി.വൈ.എം ഡാലസ് ഏരിയ ഫാമിലി കോണ്‍ഫറന്‍സും ഉണ്ടായിരിക്കും. ശനിയാഴ്ച വൈകിട്ട് 6.30-നു സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് ധ്യാനപ്രസംഗവും, പരിശുദ്ധ തിരുമേനിയുടെ തിരുശേഷിപ്പുങ്കല്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും നവംബര്‍ എട്ടാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് 9.30-നു വി. മൂന്നിന്മേല് കുര്‍ബാനയും ഉണ്ടായിരിക്കും. അതിനുശേഷം ഭക്തിനിര്‍ഭരമായ റാസ, നേര്‍ച്ചവിളമ്പ്, കൈമുത്ത്, എം.ജി.എം ഓഡിറ്റോറിയത്തില്‍ സ്നേഹവിരുന്ന് എന്നിവയുണ്ടായിരിക്കും. ഈവര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങളില്‍ എല്ലാ വിശ്വാസികളും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി ഫാ. സി.ജി തോമസ്, ട്രസ്റ്റി ഏബ്രഹാം ജോര്‍ജ്, സെക്രട്ടറി കുര്യന് മാത്യു എന്നിവര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. സി.ജി തോമസ് (469 499 6559), ഏബ്രഹാം ജോര്‍ജ് (ട്രസ്റ്റി) 214 418 3360, സെക്രട്ടറി കുര്യന് മാത്യു (214 223 8001).
Comments