. ഡാളസ് : സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ജനക്ഷേമ പദ്ധതികളില്‍ ഒന്നായ 'സാരഥി' പ്രൊജക്ടിന്റെ സ്ഥാപകനും ഡയറക്ടറും, പ്രിസണ്‍ മിനിസ്ട്രി ഓഫ് ഇന്ത്യാ നാഷ്ണല്‍ കോര്‍ഡിനേറ്ററും, ജയില്‍ വിമോചിതരായ തടവുകാരുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യുന്ന ഫാ.വര്‍ഗീസ് കരിപ്പേരിയ്ക്ക് പ്രവാസി മലയാളി ഫെഡറേഷന്. മറ്റു സാമൂഹ്യ സാംസ്ക്കാരിക സംഘടനകളുമായി സഹകരിച്ച് സ്വീകരണം നല്കുന്നു. നവംബര്‍ 4ന് ബുധനാഴ്ച വൈകുന്നേരം 6 മണിയ്ക്ക് ഗാര്‍ലന്റ് ബെല്‍റ്റ് ലയിനിലുള്ള ഇന്ത്യാ ഗാര്‍ഡന്‍സ് റെസ്റ്റോറന്റിലാണ് സമ്മേളനം നടക്കുന്നത്. ഫാ. വര്‍ഗീസ് കരിപ്പേരിയുടെ പ്രഭാഷണം കേള്‍ക്കുന്നതിനും അദ്ദേഹത്തെ ആദരിയ്ക്കുന്നതിനും ഏവരുടെയും സാന്നിദ്ധ്യം ക്ഷണിയ്ക്കുന്നതായി പിഎംഎഫ് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 214 287 3135(തോമസ് രാജന്) 214-282-7458
Comments