- ജിമ്മി കണിയാലി
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ഒരു അടിയന്തര ജനറല്‍ബോഡി യോഗം നവംബര്‍ 15-നു ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മൗണ്ട് പ്രോസ്പെക്ടസിലുള്ള കണ്ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S Elmhurst Rd, Mount Prospect, IL 60056) വച്ചു കൂടുന്നതാണ്. ഷിക്കാഗോ മലയാളി അസോസിയേഷന് സ്വന്തമായി ഒരു ഓഫീസ് വാങ്ങുന്ന കാര്യം സംബന്ധിച്ച് രൂപീകരിച്ച കമ്മിറ്റിയുടെ നിര്‍ദേശങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്നതിനാണ് ഈ അടിയന്തര പൊതുയോഗം വിളിച്ചിരിക്കുന്നത്. ഷിക്കാഗോ മലയാളി അസോസിയേഷന് വര്‍ഷങ്ങളായി താലൊലിച്ചുകൊണ്ടിരിക്കുന്ന ഒരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്ന കാര്യത്തില്‍ സുപ്രധാന തീരുമാനമെടുക്കാന്‍ ചേരുന്ന യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നു ബോര്‍ഡ് അംഗങ്ങളോടൊപ്പം പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി. സി. മാണിയും അഭ്യര്‍ത്ഥിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണിത്.
Comments